പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Blog

വാടിവാസൽ ആദ്യ ഷെഡ്യൂൾ വൈകിയേക്കാം: വാടിവസൽ, സൂര്യ

ഇമേജ്
Image from Dailytoday. Vadivasal new update ആരാധകർ ഏറെ കാത്തിരിക്കുന്ന  സൂര്യയുടെ ചിത്രമാണ് വാടിവാസൽ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ  ആവേശത്തോടെയാണ് നോക്കി കാണുന്നത്. വെട്രി മാരൻ സംവിധാനം ചെയ്ത് സൂര്യയുടെ വരാനിരിക്കുന്ന ചിത്രമാണ് വാടിവാസൽ. എന്നാൽ ഇപ്പോൾ ഇതാ റിപ്പോർട്ട് പ്രകാരം, വാടിവാസൽ ചിത്രീകരണം 2023 ഏപ്രിലിലോ മെയ് മാസത്തിലോ ആരംഭിക്കുന്ന ആദ്യ ഷെഡ്യൂൾ വൈകിയേക്കാം. ഇപ്പോൾ സൂര്യ പൂർണ്ണമായും എന്നാണ്. ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ ഇനിമുൻപ് പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ചിത്രികരണം ഡിസംബർ മാസത്തോടെ ആരംഭിക്കുന്നതാണ് എന്ന്  സംവിധായകൻ വെട്രി മാരനാണ് അറിയിച്ചിരുന്നത്.  അദ്ദേഹം വിടുതലൈ ചിത്രത്തിന്റെ ചിത്രികരണത്തിലാണ്. ചിത്രം സെപ്റ്റംബർ മാസത്തോടെ വിടുതലൈ ചിത്രികരണം പൂർത്തീകരിക്കും  എന്നും ഡിസംബർ മാസത്തോടെ വാടിവാസൽ ആരംഭിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സൂര്യ ഇപ്പോൾ സംവിധായകൻ ശിവയും  സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ സൂര്യ42 ചിത്രികരണത്തിലാണ്.  ചിത്രത്തിൽ നായികയായി എത്തുന്നത്  ദിഷ പടാനിയാണ്. ചിത്രത്തിന് സംഗീതം നിർവഹിക്ക...

" ഇതിലും ഭേതം പാകിസ്ഥാനായിരുന്നു" മെയ് ഹൂം മൂസ ടീസർ.

ഇമേജ്
പാപ്പൻ ചിത്തത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത വരാനിരിക്കുന്ന മെയ് ഹൂം മൂസ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. Think music india എന്ന യൂട്യൂബ് ചാനലിൽ 1 മിനിറ്റും 38 സെക്കന്റ്‌ ദൈർഘ്യമേറിയ ടീസറാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ ടീസറിൽ സുരേഷ് ഗോപി മൂസ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ടീസറിന്റെ തുടക്കത്തിൽ മൂസ തന്നെ അദ്ദേഹത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്നത് രസകരമായ  സീൻ ആണ് കാണിക്കുന്നത്. ചിത്രത്തിന്റെ ടീസർ മുഴുവൻ ഒരു കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് എന്നാണ് പ്രതീക്ഷിക്കുന്നത്.  സുരേഷ് ഗോപിയെ കൂടാതെ  സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സലിം കുമാർ, സുധീർ കരമന, മേജർ രവി, മിഥുൻ രമേശ്, ജൂബിൽ രാജൻ പി ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരൺ, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായർ, സാവിത്രി, ജിജിന എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ്‌ തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ ഡോ. റോയ് സി. ജെ.തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം സെപ്റ്റംബർ 30 ന് റിലിസ് ചെയ്യുന്നതാണ്. 

ആരാധകരെ ആകർഷിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുമായി അമലപോൾ.

ഇമേജ്
മലയാളം , തെലുങ്ക്, കന്നഡ, തമിഴ് എന്നി ഭാഷ ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് നടി അമല പോൾ. നിരവധി ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട്. അമല പോളിന്റെ ആരേയും ആകർഷിക്കുന്ന പോസ്സുകൾ ആരാധകരിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സൺ സിയം ഇരു വേലി റിസോർട്ടിന്റെ നിന്ന്  ബീച്ചിൽ നിന്നുള്ള ഹോട്ട് ലൂക്കിലുള്ള ഫോട്ടോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. വെള്ളയും നിലയും കളർന്ന ബിക്കിനി  സ്വിമം സ്യുട്ടും വെളുത്ത ടോപ് ധരിച്ചു ' ബീച്ച് എന്റെ തെറാപ്പിസ്റ്റാണ്  'എന്ന അടിക്കുറുപ്പോടെ  ബീച്ചിൽ ആരെയും ആകർഷിക്കുന്ന ഹോട്ട് ലുക്കിലുള്ള പോസ്സുകൾ നൽകി താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.         2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന  ചിത്രത്തിലൂടെയാണ് അമല പോൾ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇത് നമ്മുടെ കഥ, റൺ ബേബി  റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം ലൈല ഓ ലൈല, 2 പെൺക്കുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും, അച്ചായന്മാർ എന്നി മലയാള ചിത്രങ്ങളിലാണ് താരം അഭിനയി...

ഷൈൻ ടോം ചാക്കോയും, ബിനു പപ്പുവും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു

ഇമേജ്
സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ്  സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ നിഷാദ്, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ജാഫർ ഇടുക്കി , ആരാധ്യ ആൻ, മേഘ തോമസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. ബെസ്റ്റ് വേ എന്റർറ്റയിൻമന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം  നൽകുന്നത്  ബിഎൽജി ബാൽ. ചിത്രത്തിന്റെ എഡിറ്റിംഗ്  കൈകാര്യം  ചെയ്യുന്നത് വി സാജൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഓഗസ്റ്റ് 12 ന് റിലിസ് ചെയ്ത തല്ലുമാല ചിത്രത്തിലാണ് ഷൈൻ ടോം ചാക്കോയും, ബിനു പപ്പുവും അവസാനമായി അഭിനയിച്ചത്.  സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാല 71.36 കോടി ബോക്സ്‌ ഓഫീസിൽ ഇടം നേടി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാൻനിർമ്മിച്ച തല്ലുമാല ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ  തുടരുന്നു. 

റോഷാക്ക് തിയറ്ററിൽ എത്തുന്നു , ഒപ്പം പുതിയ ലുക്ക്‌ പോസ്റ്റർ.

ഇമേജ്
ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിടെ ചിത്രമാണ് റോഷാക്ക്. റോഷാക്ക് ചിത്രത്തിന്റെ ലുക്ക്‌ പോസ്റ്റർ ഇതിനോടകം പ്രേക്ഷകറിൽ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ലുക്കിലാണ് ഇതുവരെയുള്ള പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.          മമ്മൂട്ടിയെ കേന്ദ്രപാത്രമാക്കി അവതരിപ്പിക്കുന്ന റോഷാക്ക് സെപ്റ്റംബർ 29 ന് തിയറ്ററുകളിൽ റിലിസ് ചെയ്യുന്നതാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീർ അബ്ദുൽ തിരക്കഥയിൽ  മമ്മൂട്ടി കമ്പനി ബാനറിൽ മമ്മൂക്കയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനോടകം ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും, സെക്കന്റ്‌ ലൂക്കും പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. 

അറിയിപ്പ് അതിന്റെ ആഗോള യാത്ര തുടരുന്നു, 66-ാം പതിപ്പിലേക്ക്.

ഇമേജ്
കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രങ്ങമാക്കി മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 66-ാമത്തെ BFI ലണ്ടൻ ഫിലിം ഫെസ്റ്റിവൽ 2022 ൽ തെരഞ്ഞെടുത്തു. നടൻ കുഞ്ചാക്കോ ബോബനാണ് ഈ വിവരം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്. ഇതിനുമുൻപ്  കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ, മഹേഷ് നാരായണൻ എന്നിവർ 75-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ അരിപ്പിന്റെ ഗ്ലോബൽ പ്രീമിയറിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിൽ പോയിരുന്നു .  കുഞ്ചാക്കോ, സംവിധായകൻ മഹേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഹരീഷ്-രശ്മി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് നാരായണനും ഷെബിൻ ബക്കറും. 2016ൽ പുറത്തിറങ്ങിയ കൊച്ചവ്വ പൗലോ അയ്യപ്പ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ വീണ്ടും പ്രൊഡക്ഷനിൽ നിർമ്മിച്ച ചിത്രമാണ് അറിയിപ്പ്. ഒരു പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, ദാമ്പത്യ പ്രശ്‌നങ്ങളും മെഡിക്കൽ കുംഭകോണവും കൈകാര്യം ചെയ്യുന്നതാണ്  ചിത്രത്തിന്റെ ഇതിവൃത്തം .

ഭയാനകമായ സൈക്കോളജിക്കൽ കില്ലർ : ചുപ്പ് ട്രൈലെർ.

ഇമേജ്
ദുൽഖർ സൽമാനെ നായകനാക്കി  ആർ. ബാൽക്കി  സംവിധാനം ചെയ്ത വരാനിരിക്കുന്ന ചുപ്പ് ട്രൈലെർ പുറത്തിറക്കി. പെൻ മൂവീസ് എന്ന യൂട്യൂബ് ചാനലിൽ 2 മിനിറ്റ് ദൈർഘ്യമേറിയ ട്രൈലെറാണ് പുറത്തിറക്കിയത്. ദുൽഖർ സൽമാനെ കൂടാതെ  സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിക്കുന്നു.   ഇന്ത്യൻ ഹിന്ദി-ഭാഷാ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ആർട്ടിസ്റ്റിന്റെ പ്രതികാരം.  ചിത്രം 2022 സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2 മിനിറ്റിൽ  ഭയന്മാകമായ ഒരു ട്രൈലെറാണ്  ആരാധകർക്ക് മുന്നിൽ  തുറന്ന് കാണിച്ചിരിക്കുന്നത്. കൊടും ക്രൂരതകൾ കൊലപാതകം അന്വേക്ഷിക്കുന്നു ഒരു പോലീസ് ഓഫീസാറുടെ വേഷത്തിലാണ് സണ്ണി ഡിയോൾ എത്തുന്നത് എന്ന് ട്രൈലെർ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ ദുൽഖറായിരിക്കും  സൈക്കോളിജിക്കൽ  കില്ലർ ആയി പ്രത്യേക്ഷപ്പെടുന്നത് എന്ന് ആരാധകർ നോക്കി കാണുന്നുണ്ട് . എന്നിരുന്നാലും ദുൽഖറിന്റെ കരിയറിലെ മറ്റൊരു ത്രില്ലെർ ചിത്രം കൂടിയാണ് ചുപ്പ്.  ചിത്രത്തിൽ ദുൽഖർ സൽമാൻ ഇതുവരെ ചെയ്തട്ടില്ലാത്ത കഥാപാത്രമായിരിക്കും ചുപ്പ...

' സ്റ്റാൻലിയെയും ഭ്രാന്തൻ സംഘത്തെയും ' സാറ്റർഡേ നൈറ്റ്‌ ഒഫീഷ്യൽ ട്രൈലെർ.

ഇമേജ്
കായംകുളം കൊച്ചുണ്ണി എന്ന മെഗാഹിറ്റിന് ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ   ട്രൈലെർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറക്കി. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിൽ 2 മിനിറ്റും 52 സെക്കന്റും ദൈർഘ്യമേറിയ ഒഫീഷ്യൽ ട്രൈലെറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ വരുന്ന നിവിൻ പോളിയുടെ ഒരു എന്റർടൈൻമെന്റ് ചിത്രമാണ്. ചിത്രത്തിന്റെ ട്രൈലെറിൽ സൗഹൃദത്തെ അടിസ്ഥാനമാക്കി വരുന്ന നല്ല ഒന്നാന്തരം കളർ ഫുൾ കോമഡി എന്റർടൈൻമെന്റാണ് സാറ്റർഡേ നൈറ്റ്‌. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിരിയുടെയും മനോഹരമായ ഒരു കഥയാണ് ഇതിവ്യത്തകൾ. ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ അയ്യപ്പൻ, ഗ്രേസ് ഓട്ടോണി, മാളവിക ശ്രീനാഥ് എന്നിവർ സ്‌ക്രീൻ പങ്കിടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരു കളർ ഫുൾ ആക്ഷൻ കോമഡി എൻറർടൈൻമെന്റ് ചിത്രമാണ് എന്ന് പോസ്റ്ററിൽ നിന്നും സൂചിപ്പിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ 30 ന് റിലിസ് ചെയ്യുന്നതാണ്.

ആനപ്പുറത്തെ ഐഷു ; ചിത്രവുമായി നടി ഐശ്വര്യ ലക്ഷ്മി.

ഇമേജ്
മലയാളത്തിലും തമിഴിലും മുൻനിര നായികമാരിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി . 2022 ൽ പുറത്തിറങ്ങിയ ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി നിർമ്മിതാവായി അരങ്ങേറ്റം കുറിച്ചു . ചുരുങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ആരാധകർ ഏറെയാണ് . സോഷ്യൽ മിഡിയയിൽ സജിവമായ താരം പങ്കു വെക്കുന്ന വീഡിയോസും പോസ്റ്റും എല്ലാം ആരാധകരിൽ ശ്രദ്ധ നേടാറും ഉണ്ട് . ഇപ്പോൾ ഇതാ താരത്തിന്റെ റിലിസിനായി ഒരുങ്ങിയിരിക്കുന്ന  ചിത്രമായ  പൊന്നിയൻ സെൽവം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക്  ആനപ്പുറത്ത് കയറി ഇരിക്കുന്ന  ഐശ്വര്യ ലക്ഷ്മിയുടെ  ചിത്രങ്ങളാണ് ആരാധകരിൽ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.  ' ഞാൻ ഒരു തരം കൗണ്ട് ഡൗൺ ചെയ്യാൻ ശ്രമിക്കുകയും ഷൂട്ടിംഗിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടുകയും ചെയ്യും! പൂങ്കുഴലിയുടെ വിലയേറിയ നിമിഷങ്ങൾ! ഇതാ എന്റെ സാന്തയ്‌ക്കൊപ്പം ഒരാൾ' എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയുടെ അടുത്തിടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി...

'ആത്മാവിന്റെ സൂര്യകിരണങ്ങൾ' ഹോട്ട് ലൂക്കിലുള്ള ചിത്രവുമായി മീര ജാസ്മിൻ.

ഇമേജ്
മലയാളിക്ക് ഒരു കാലത്തെ പ്രിയ നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. ഈ അടുത്തൂടെയാണ് മീര ജാസ്മിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒഫീഷ്യൽ ആയിട്ട് തുറന്നത്.  ഓരോ പ്രതി ദിനം നടി ആരാധകരക്കായി മോഡൽ ലൂക്കിലുള്ള ചിത്രങ്ങൾ പങ്കു വെക്കുന്നതിൽ മടിക്കാറില്ല.  സോഷ്യൽ മിഡിയയിൽ സജിവമായ താരം  സ്റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ പങ്കു വെക്കാറുണ്ട്.  ഇപ്പോൾ ഇതാ ഹോട്ട്  ലൂക്കിലുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. "ആത്മാവിന്റെ സൂര്യകിരണങ്ങൾ" എന്ന  അടിക്കുറുപ്പൊടെ മീര  ജാസ്മിൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. 2001 ൽ പുറത്തിറങ്ങിയ സൂത്രധരൻ എന്ന ചിത്രത്തിലുടെയാണ് മീര ജാസ്മിൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.  പിന്നീട് തമിഴിലും, തെലുങ്കിലും, കന്നഡയിലും മീര അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലായിരുന്നു നടി അവസാനായി അഭിനയിച്ചത്.  പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2022 ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.  ചിത്രത്തിൽ ജയറാം, സിദ്ധിഖ...

മാളികപുറം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ; ഉണ്ണിമുകുന്ദൻ.

ഇമേജ്
ഉണ്ണിമുകുന്ദനെ നായകനാക്കി പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് മാളികപുറം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ ഉണ്ണിമുകുന്ദൻ ശബരിമലയിൽ പോകുന്ന അയ്യപ്പന്റെ വേഷത്തിലാണ് കാണുന്നത്. ആന്റോ ജോസഫിന്റെ ആൻ മെഗാ മിഡിയയും, വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ബാലതാരം ദേവനന്ദ, സൈജു കുറുപ്പ്, മനോജ്‌ കെ ജയൻ, ഇന്ദ്രൻസ്, രമേഷ് പിശാരടി, സമ്പത്ത്  രം, ശ്രീപത്, എന്നിവർ മറ്റ് കഥാപാത്രമായി എത്തുന്നു. വിഷ്ണു നാരായണനാണ് ചിത്രത്തിന് ചായഗ്രഹണം നിർവഹിക്കുന്നത്. രാജിന് രാജ് സംഗിതം ഒരുക്കുന്നു. 

വറ്റൽ മുളക് ഫോട്ടോഷൂട്ടുമായി നടി : ചിത്രങ്ങൾ വൈറൽ.

ഇമേജ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടി ആഹാന കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മൂത്തമകൾ അച്ഛനെ പോലെ തന്നെ മലയാള സിനിമയിൽ സജിവമായി നിൽക്കുന്നു . സിനിമക്കൊപ്പം താരം സോഷ്യൽ മിഡിയയിൽ കൂടുതൽ സജിവമായ ഒരു താരമാണ് നടി. നിരവധി വ്യത്യാസമാർന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ആഹാന സോഷ്യൽ മിഡിയയിൽ പങ്കു വെയ്ക്കുന്നത്. വ്യത്യസ്തയുള്ള ചിത്രം ആരാധകരിൽ ഇടം നേടാറുണ്ട്. ഇപ്പോൾ ഇതാ വറ്റൽ മുളകിനൊപ്പം ഫോട്ടോഷൂട്ട്‌ നടത്തിരിക്കുകയാണ് ആഹാന കൃഷ്ണ. " ഓ പ്രിയേ   (ओ रे पिया  ) ഓണം പോലെ കാണാൻ തുടങ്ങിയിരിക്കുന്നു   "   എന്ന അടിക്കുറുപ്പോടെ താരം ചിത്രങ്ങൾ സോഷ്യൽ  മിഡിയയിൽ ഷെയർ ചെയ്തു. വ്യത്യസമാർന്ന ചിത്രങ്ങൾ പോലെ ആഹാനയുടെ വസ്ത്രം ആരാധകരിൽ ശ്രദ്ധ നേടിയെടുക്കുകയാണ് . നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇൻന്ദ്രജിത്തിന്റെ  പ്രണാഹബെപൂർണിമായിന്ദ്രജിത് അലമാരയിൽ നിന്നുള്ള ഓണ വസ്ത്രമായ  നെല്ല് കല്യാൺ എന്ന സാരീയാണ് ആഹാന ധരിച്ചിരിക്കുന്നത്. മേക്കപ്പ് ആർടിസ്റ്റായ ഫെമി ആന്റണി ആഹാനയെ കൂടുതൽ സുന്ദരിയാക്കി ഒരുക്കി. സാരീക്ക് ചേരുന്ന ചുവന്ന കുപ്പി...

റിലിസിനുമുൻപ് ഡിജിൽ അവകാശം സ്വന്തമാക്കി കഴിഞ്ഞു, പ്രീ റിലിസ് ബിസിനസിൽ നേട്ടം: വാരിസു.

ഇമേജ്
ദളപതി വിജയ് നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് വാരിസു . ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായി ആരാധകർ ആവേശത്തിടെയാണ് കാത്തിരിക്കുന്നത് റിപ്പോർട്ട് പ്രകാരം, ചിത്രം തിയറ്ററിൽ റിലിസ് ചെയ്യുന്നതിനു മുൻപ് ചിത്രത്തിന്റെ OTT അവകാശം 60 കോടിക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. സാറ്റ്ലൈറ്റ് 50കോടിക്ക് സൺ ടി. വി സ്വന്തമാക്കി. ടി സീരീസ് 10 കോടി ഓഡിയോ സ്വന്തമാക്കി. ചിത്രം പ്രീ റിലിസ് ബിസിനസ്‌ 120 കോടി നേടിയെടുത്തു. ദളപതി വിജയ്യുടെ കരിയറിലെ 66 മത്തെ ചിത്രം കൂടിയാണ് വാരിസു . ചിത്രത്തിൽ വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി എത്തുന്ന വിജയ് ആപ്പ് ഡിസൈനറുടെ വേഷത്തിലാണ്.  പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, രശ്മിക മന്ദന്ന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം അടുത്ത വർഷം പൊങ്കൽ  റിലിസിനായി തിയറ്ററിൽ എത്തുന്നതാണ്.      ഇതിനോടകം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചോണ്ടിരിക്കുന്നത്. ഈ അടുത്തിടെ സോഷ്യൽ മിഡിയയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങളും, വീഡിയോസും വൈറലായി. 

ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.

ഇമേജ്
മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന നായകനാണ്  ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദൻ നായകനാക്കി പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്‌ണു ശശി ശങ്കർ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ  ചിത്രികരണം തുടങ്ങി എന്നുള്ള വിവരം സോഷ്യൽ മിഡിയയിലൂടെ നടൻ ഉണ്ണിമുകുന്ദൻ പങ്കു വച്ചത്. "  എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി. “മാളികപ്പുറം“ എന്നാണ് പേര്.  എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്.  വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്.  എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന്  തെങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു....

കാത്തിരിപ്പിനു വിരാമം നൽകി മോൺസ്റ്റർ എത്തുന്നു.

ഇമേജ്
മോഹൻലാലിനെ നായകനാക്കി പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിന്റെ റിലിസിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ റിപ്പോർട്ട് പ്രകാരം,  മിക്കവാറും   21-ാം തീയതി ദീപാവലി ദിനമായി തിയറ്ററിൽ  റിലീസായി ഒരുങ്ങാൻ ഇരിക്കുകയാണ് എന്നാണ് . തിയറ്റർ ചാർട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹൽലാൽ എത്തുന്നത്. ചിത്രത്തിൽ ഭാമി എന്ന കഥാപാത്രമായി ഹണി റോസ് മോൺസ്റ്ററിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രം അദ്യം OTT യിൽ റിലിസ് ചെയ്യും എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതുവരെ ചിത്രത്തെ കുറിച്ച് യാതൊരു വിധ അഭിപ്രായങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടട്ടില്ല. വളരെ വ്യത്യസമാർന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ. ആഷിർവാദ് സിനിമസിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് . മലയാള സിനിമയിൽ ആരും പറയാത്ത കഥയുമായിട്ടാണ് മോൺസ്റ്റർ എത്തുന്നത്. 

പൊന്നിയിൻ സെൽവൻ ഇനി തിയറ്ററിൽ, റിലിസ് തിയതി പ്രഖ്യാപിച്ചു.

ഇമേജ്
മണിരത്നം സംവിധാനം ചെയ്ത് വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "പൊന്നിയിൻ സെൽവൻ" ലോകമെമ്പാടുമുള്ള   തിയറ്ററിൽ  സെപ്റ്റംബർ 30 എത്തുന്നതാണ്. ചിത്രം രണ്ട് പാർട്ട് ആയിട്ട് അണ് ഇറങ്ങുന്നത്. എ ആർ റഹ്മാനാണ്   സംഗീതം ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിൽ മലയാളി സാന്നിധ്യമായി ജയറാമും ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.  സാഹിത്യകാരൻ കൽക്കിയുടെ ശ്രദ്ധ നേടിയ    ചരിത്ര നോവലിനെ  അടിസ്ഥാനമാക്കിയുള്ള   ബ്രഹ്മാണ്ഡമാണ്   "പൊന്നിയിൻ സെൽവൻ".   മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ  പ്രമുഖ താരനിര തന്നെ  അഭിനയിക്കുന്നു.  അഞ്ഞൂറ് കോടി  മുടക്കിൽ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ  സിംഹാസനത്തിന്  നേരിടേണ്ടി വന്ന...

ആസിഫ് അലി അപർണ ബാലമുരളി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ.

ഇമേജ്
കക്ഷി അമ്മിണിപ്പിള്ള ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.  "കിഷ്കിന്ധ കാണ്ഡം" എന്ന പേരുള്ള  ചിത്രത്തിൽ ആസിഫ് അലിയും ദിൻജിത്ത് അയ്യത്താൻ   വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്  കിഷ്കിന്ധ കാണ്ഡം  . ടൈറ്റിൽ പോസ്റ്ററിൽ പുഴ അരികിൽ ഒരു മരത്തിന്റെ ചുവട്ടിൽ കുരങ്ങൻ റേഡിയോ പിടിച്ച് ഇരിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വീട്ടിരിക്കുന്നത്. അറ്റത് ഒരു ഓട് ഇട്ട രണ്ട് നില വീടും കാണാം. പോസ്റ്ററിൽ മൂന്ന് ബുദ്ധിമാനായ കുരങ്ങുകളുടെ കഥ എന്ന് രേഖപ്പെടുത്തിട്ടുണ്ട്.  അപർണ ബാലമുരളിയും വിജയ രാഘവനും മറ്റു പ്രധാനികളാണ്. ബാഹുൽ രമേശാണ് എഴുതിയ ചിത്രത്തിന് സംഗീതം  ഒരുക്കുന്നത് സുഷു  ബാം ആണ്.  ഗുഡ് വിൽ എന്റർടൈൻമെന്റ് ബാനറിൽ ജോബി ജോർജ് തടത്തിലാണ്  കിഷ്കിന്ധ കാണ്ഡം നിർമ്മിക്കുന്നത് . ഷൂട്ട് ഉടൻ ആരംഭിക്കും. ആസിഫ് അലിയും അപർണ ബാലമുരളിയും സൺ‌ഡേ ഹോളിഡേ, ബി ടെക്, തൃശ്ശിവപേരൂർ ക്ലിപ്തം എന്നി ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിഷ്കിന്ധ കാണ്ഡം. ഷാജി കൈലാസ് സം...

ഏകദേശം 8 ഫൈറ്റ് സീക്വൻസുകൾ ഉണ്ടാകും. ഷൂട്ടിംഗ് ഒക്ടോബറിൽ, അജയന്റെ രണ്ടാം മോക്ഷണം, ടോവിനോ തോമസ്.

ഇമേജ്
നവാഗതനായ ജിതിൻ ലാൽ ആദ്യമായി സംവിധാനത്തിൽ ടോവിനോ തോമസ് കൂട്ട്കേട്ടിൽ വരാനിരിക്കുന്ന അജയന്റെ രണ്ടാം മോഷണം ചിത്രത്തിൽ ടോവിനോ തോമസിന്റെ ജോഡിയായി   കൃതി ഷെട്ടി എത്തുന്നു.   ടോവിനോ തോമസ്  ചിത്രത്തിനായി കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നതായി റിപ്പോർട്ട് . ഏകദേശം 8 ഫൈറ്റ് സീക്വൻസുകൾ ഉണ്ടാകും. ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുകയും ജനുവരിയിൽ പൊതിയാൻ ആലോചിക്കുകയും ചെയ്യും. അജയന്റെ രണ്ടാം മോചനത്തിന്റെ ചിത്രീകരണം റിപ്പോർട്ടുകൾ പ്രകാരം,  കാഞ്ഞങ്ങാട്ട്  സെപ്റ്റംബർ  20ന് ആരംഭിക്കും . ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, ശ്യാം സിംഗ് റോയ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കൃതി തന്റെ കരിയർ സിനിമ ഇൻഡസ്ടറിയിൽ ഇടം കണ്ടെത്തി. ഉടൻ ചിത്രത്തിന്റെ ഔദ്യോഗിമായ പ്രഖ്യാപനം നടത്തും എന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തലുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു ചിത്രത്തിന്റെ ഷൂട്ട് ഓഗസ്റ്റിൽ ആരംഭിക്കും , സുജിത്ത് നമ്പ്യാർ തിരക്കഥ ഒരുക്കിയ 1900,1950,1990  കാലഘട്ടത്തിലെ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നി മൂന്ന്  കഥാപാത്രങ്ങളായിട്ടാണ് ടോവിനോ തോമസ് എത്തുന്നത്. ...

അദൃശ്യ ജലകങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തികരിച്ചു.

ഇമേജ്
കാലയ്ക്കും, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്   ശേഷം ടോവിനോ തോമസ്  ടോവിനോ തോമസ്  നിർമ്മാതാവാകുന്ന   ഡോ. ബിജു സംവിധാനം ചെയ്യാൻ പോകുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രം പാക്കപ്പ് ചെയ്തു. ചിത്രത്തിലെ അണിയറ പ്രവർത്തകരാണ് ഈ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.  മൈത്രി മൂവി മേക്കേഴ്സ്,ടോവിനോ തോമസ് പ്രൊഡക്ഷൻ,   എല്ലാനാർ ഫിലിംസ് പ്രൊഡക്ഷൻസ് ബാനറിൽ രാധിക  ലവ്  ആണ് ചിത്രം നിർമ്മിക്കുന്നത്.  യുദ്ധവിരുദ്ധ ചിത്രമാണ്, സർറിയലിസ്റ്റിക് സിനിമയാണ്  അദൃശ്യ ജാലകങ്ങൾ.  ടോവിനോയെ കൂടാതെ നിമിഷാ സജയൻ, ഇന്ദ്രൻസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. മോളിവുഡിൽ ഗ്രാമി വിജയ്യായി  രണ്ട് തവണ ഗ്രാമി അവാർഡ് ജേതാവായ  റിക്കി KEJ സംഗീതം രചിക്കുന്നത്.      പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സും ടൊവിനോയ്‌ക്കൊപ്പം ചിത്രത്തെ പിന്തുണയ്‌ക്കുന്നതിനാൽ വിശാലമായ ബജറ്റിൽ ഇത് തന്റെ ഏറ്റവും വലിയ ചിത്രമാണെന്നും. വലിയ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ ഇത്തരം സിനിമകൾ ഇറങ്ങാത്ത ബജറ്റി...

കോട്ടും സ്യുട്ടും ധരിച്ചു ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി ആഹാന കൃഷ്ണ.

ഇമേജ്
മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് ആഹാന കൃഷ്ണയുടേത്.  നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മൂത്തമകളാണ് ആഹാന കൃഷ്ണ. കൃഷ്ണ കുമാറിനെ പോലെ തന്നെ മലയാള സിനിമയിൽ സജിവമാണ് നടി. സോഷ്യൽ മിഡിയയിൽ വളരെ അധികം സജിവമായ ആഹാനയുടെ കുടുംബവിശേഷങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ആഹാനയെ പോലെ കൃഷ്ണ ഫാമിലിയും സോഷ്യൽ മിഡിയയിൽ സജിവമാണ്.  കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിപ്പേരുള്ള ആഹാനയുടെ കുടുംബങ്ങൾ പങ്കു വെക്കുന്ന റീൽസും, ചിത്രങ്ങളും ആരാധകരിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ കോട്ടും സ്യുട്ടും ധരിച്ചുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ' നിങ്ങൾ ടീം ഗ്രേ ആണോ അതോ' എന്ന അടിക്കുറുപ്പോടെ ആഹാന കൃഷ്ണ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. ഫോട്ടോഗ്രഫി ജിക്സൺ ആണ് ആഹാനയുടെ ചിത്രങ്ങൾ ഷൂട്ട്‌ ചെയ്തത്.  ലൈഫ് ഓഫ് കളർസ് സൈറ്റിൽ നിന്നുള്ള കോട്ടും സ്യുട്ടും ധരിച്ച ആഹാനയെ മേക്കപ്പ് ആൻഡ് ഹെയർ ആർട്ടിസ്റ്റായ സാംസൺ ലൈയാണ് ലൂക്കിനെ ഗംഭീരമാക്കി ഒരുക്കിയത്.  ഞാൻ സ്റ്റീവ് ലോപ്സ് എന്ന ചിത്രത്തിനുശേഷം ഞാണ്ടുകളുടെ നാട്ടിൽ ...

തല്ലുമാലയ്ക്ക് ശേഷം കല്യാണിയുടെ അടുത്ത പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചു.

ഇമേജ്
തല്ലുമാലയ്ക്ക് ശേഷം കല്യാണിപ്രിയദർശൻ കേന്ദ്രകഥാപാത്രമായി 'ശേഷം മൈക്ക്-ഇൽ ഫാത്തിമ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ   ടൈറ്റിൽ പ്രഖ്യാപനം നിർമ്മാതാക്കൾ  ലോഞ്ച് ചെയ്തു . മനു സി കുമാറാണ്  ചിത്രം തിരക്കഥയും  സംവിധാനവും ചെയ്യുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോ ബാനറിൽ  സിധൻ സുന്ദരം, ജഗതിഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.       ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ ഒരു ഫോട്‌ബോൾ ഗ്രൗണ്ടും ചുറ്റിനും തിരക്കേറിയ ആൾക്കൂട്ടങ്ങളാണ് കാണുന്നത്. നടൻ പൃഥ്വിരാജും,.ടോവിനോ തോമസും ആണ് ചിത്രത്തിന്റർ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരുന്നത്.           ടോവിനോ തോമസ് നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് കല്യാണിപ്രിയദർശന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 71.36 കോടി ബിസിനസ്‌ വേൾഡ് വൈഡ് നേടിയ തല്ലുമാല ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.          

ചട്ടമ്പി ഇനി തിയറ്ററിൽ എത്തുന്നു, റിലിസ് തിയതി പുറത്ത്

ഇമേജ്
ശ്രീനാഥ് ഭാസി നായകനാക്കി അഭിലാഷ് എസ്‌ കുമാർ സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമായ ചട്ടമ്പി റിലിസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 ന് തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം ജനശ്രദ്ധ നേടിയ ഒന്നാണ് ചട്ടമ്പി. ചട്ടമ്പി ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രീനാഥ്‌ ഭാസിയുടെ ലുക്കാണ്. ചിത്രത്തിലെ പേര് പോലെ ചട്ടമ്പിയായിട്ടാണ്  ശ്രീനാഥ് ഭാസി എത്തുന്നത് എന്ന് വ്യക്തമാണ്.            ചിത്രത്തിൽ  ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു തുടങ്ങിയവർ  ചിത്രത്തിൽ ഉൾപ്പെടുന്നു.           22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റാർ തുടങ്ങിയ ചിത്രത്തിനായി തിരക്കഥാക്യതനായ അഭിലാഷ് എസ് കുമാർ അദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ചട്ടമ്പി.            1995 ൽ നടന്ന യഥാർത്ഥ കഥയായിട്ടാണ് ചട്ടമ്പി എത്തുന്നത്. ചിത്രം ഇടുക്കിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആർട്ട്‌ ബീറ്റ് സ്റ്റുഡിയോസ് ബാനറിൽ അസ്സിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. 

ഒരു ഇടവേളക്ക് ശേഷം മലയാളി ടീച്ചർ എത്തി, ദി ടീച്ചർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ.

ഇമേജ്
നീണ്ട ഒരു ഇടവേക്ക് ശേഷം അമലപോൾ നായികയായി അതിരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ഒരുക്കുന്ന ദി ടീച്ചർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. രണ്ട് വിതത്തിലുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒന്ന് സങ്കടത്തൊടെ  മറ്റൊന്  സന്തോഷത്തോടെ. ദി ടീച്ചർ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചു വരവാണ് നടി അമലയുടേത്. പോസ്റ്ററിൽ ഒരിക്കലും പൊറുക്കരുത്, മറക്കരുത് എന്ന വാചകം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ അമല പോൾ ടീച്ചറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ അധ്യാപക ദിനത്തോടെയാണ്  പുറത്തിറക്കിയത്. നട്മെഗ് പ്രൊഡക്ഷൻ, വിടിവി ഫിലിംസ് പ്രൊഡക്ഷൻ ബാനറിൽ വരുൺ ത്രിപുരാണെനി, അഭിഷേക്  റാമിസെട്ടി , ജി പരുത്വി രാജ് എന്നിവർ ചേർന്നാണ് ദി ടീച്ചർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ്, നന്ദു, അനുമോൾ, വിനീത് കോശി, മാലാ പാർവ്വതി, തുടങ്ങിയവർ അഭിനയിക്കുന്നു. 

' ഒരു സ്ട്രോക്ക് ഓഫ് സെർൻഡിപിറ്റി' ട്രാൻഡിംഗ് ചിത്രങ്ങളുമായി കൃതി സനോൻ.

ഇമേജ്
ബോളിവുഡ് താരങ്ങളിൽ ചുരുങ്ങിയ ദിനം കൊണ്ട് മുൻനിരയിലുള്ള താരമാണ് കൃതി സനോൻ. ഇതിനോടകം നിരവധി ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു . ഈ അടുത്തിടെ നടന്ന  ഫിലിംഫെയർ  അവാർഡിൽ മിമി എന്ന ചിത്തത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ നടി കൂടിയാണ് കൃതി സനോൻ.  മോഡൽ രംഗത്തും താരം സജിവമാണ്. നിരവധി ചിത്രങ്ങളാണ് താരം സോഷ്യൽ മിഡിയയിലൂടെ ഷെയർ  പങ്കു വെക്കാറുള്ളത്. ഇപ്പോൾ ഇതാ മഞ്ഞ മിനി വസ്ത്രത്തിൽ പോസ്സുകൾ നൽകി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടി. ചലച്ചിത്ര നിർമ്മതാവായ മുറദ് ഖേതയുടെ ജന്മ ദിനാഘോഷത്തിനായി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. താരങ്ങളിൽ ശ്രദ്ധമായ ലുക്കിലാണ് കൃതി സനോൻ ചടങ്ങിൽ പങ്കു കൊണ്ടത് .  അലക്സാണ്ടർ വൗത്തിയർ എന്ന വസ്ത്ര സൈറ്റിൽ നിന്നുള്ള മഞ്ഞ മിനി വസ്ത്രമാണ് താരം ചടങ്ങിനായി തിരഞ്ഞെടുത്തത്. മിനിരലി സ്റ്റോർ നിന്നാണ് മഞ്ഞ മിനി വസ്ത്രത്തിന് അനുയോജ്യമായ കമ്മൽ താരം തെരഞ്ഞെടുത്തു . കാവ്യേഷർമയുടെ മേക്ക്ഓവർ കൃതി സനോൻ കൂടുതൽ ആകർഷണിയമായി തീർത്തു. 2014 ൽ പുറത്തിറങ്ങിയ  ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് കൃതി സനോൻ ബോളിവുഡിലേക്ക് അരങ്ങേറ്റം ...

ലുക്മാനും ശ്രീനാഥ് ഭാസിയും കൊറോണ ജവാൻ ഒന്നിക്കുന്നു.

ഇമേജ്
ശ്രീനാഥ് ഭാസിയും ലുക്മാനും പ്രധാന കഥാപാത്രമാക്കി നവാഗത സിസി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കൊറോണ ജവാൻ എന്ന പേര് നൽകി. കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു രസകരമായ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് കൊറോണ ജവാൻ.  സുജയ് മോഹൻരാജ് തിരക്കഥയെഴുതിയ കൊറോണ ജവാൻ ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി എന്നിവരും ഈ എന്റർടെയ്നറിന്റെ ഭാഗമാണ്. ജെ. ജെ പ്രൊഡക്ഷൻ ബാനറിൽ ജെയിംസ്, ജെറോമി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തിറക്കി.   ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ അടുത്തിടെ പുറത്തിറങ്ങിയ തല്ലുമാലയിലാണ് ലുക്മാൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ടോവിനോയുടെ സുഹൃത്തായ ജംഷിർ എന്ന വേഷത്തിൽ ലുക്മാൻ എത്തുന്നുണ്ട്. ചിത്രത്തിൽ ലുക്മാന്റെയും ടോവിനോയുടെയും തല്ലാണ് ആരാധകരിൽ ശ്രദ്ധ നേടിയെടുക്കാൻ ലുക്മാൻ കഴിഞ്ഞത്. മികച്ച രീതിയിലുള്ള പ്രകടനമാണ് ലുക്മാൻ തല്ലുമാലയിൽ കാഴ്ച്ച വെച്ചത് .  അമ്മൽ നീരദ് സംവിധാനം ചെയ്ത ഭീഷമ പാർവ്വം ചിത്രമാണ് ശ്രീനാഥ് ഭാസിയുടെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി അടി തിമീർത്ത പറുധീസാ ആരാധകരിൽ ഏറെ ശ്രദ്ധ ന...

ഗർഭണി യശോദയുടെ പോരാട്ട ത്രില്ലർ : യശോദ ടീസർ.

ഇമേജ്
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ  ഏറെ ശ്രദ്ധ നേടിയ നായികയാണ് സാമന്ത. സാമന്തയെ നായികയാക്കി ഹരി ഹരീഷ് സംവിധാനം ചെയ്ത വരാനിരിക്കുന്ന യശോദ ടീസർ ഇന്ന് പുറത്തിറക്കി. യശോദ എന്ന കഥാപാത്രമായിട്ടാണ് സാമന്ത എത്തുന്നത്. ടീസറിൽ യശോദയെ അഭിനന്ദിക്കുകയും താൻ ഗർഭിണിയാണെന്നും ഡോക്ടർ  പറയുന്നതാണ് തുടക്കം. പിന്നീട് ഡോക്ടർ യശോദയോട്  പറയുന്ന ഓരോ കാര്യങ്ങൾക്കും വിപരിതമായിട്ട് ചെയ്യുന്നത് പ്രവർത്തികളാണ് ടീസറിൽ കാണിക്കുന്നത്.  ഇതിനോടകം ചിത്രത്തിന്റെ ഗ്ളീംപ്സ് വീഡിയോ പുറത്തിറക്കിയിരുന്നു. 1 മിനിറ്റും 14 സെക്കന്റ്‌ ദൈർഘ്യമേറിയ  ടീസർ ശ്രീദേവി മൂവീസ് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തിറക്കിയത്. ചിത്രം ഒരു ത്രില്ലർ ചിത്രമാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. യശോദ ഒരു പാൻ ഇന്ത്യൻ ചലച്ചിത്രമാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ  ചിത്രം റിലിസ് ചെയ്യുന്നതാണ് . ഹരീഷ് നാരായണും ഹരി ശങ്കറും ചേർന്നാണ് സംവിധാനം. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിർമ്മാണം. മണി ശർമ്മയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.   സാമന്ത, വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു ...

ഇരവിക്ക് സ്ഥാനക്കയറ്റം, ഫ്ലൈറ്റ് കണ്ടക്സറായി കുഞ്ചാക്കോ ബോബൻ : വീഡിയോ വൈറൽ.

ഇമേജ്
മലയാള സിനിമയിൽ മുൻനിര നായകന്മാരിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് കുഞ്ചാക്കോ ബോബൻ. എക്കാലത്തെയും മലയാളി പെൺക്കുട്ടികളുടെ മനം കവർന്ന നായകനാണ് ചാക്കോച്ചൻ.ഇൻസ്റ്റാഗ്രാമിൽ  വൈറലായ ചാക്കോച്ചന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരിൽ ശ്രദ്ധ നേടിയിരിക്കുന്നത്.  മസായി മാര നിന്നുള്ള ഫാമിലി ഒത്തുള്ള വീഡിയോസും ഫോട്ടോസും കുഞ്ചാക്കോ ബോബൻ ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോൾ ഫ്ലൈറ്റിൽ കയറി നിന്ന് വൈറ്റില , പാലാരിവട്ടം എന്ന് ബസ്-കണ്ടക്ടറെ പോലെ കൂകി വിളിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണിക്കുന്നത് വളരെ രസകരമായ ഈ വീഡിയോ ഭാര്യയായ പ്രിയകുഞ്ചാക്കോയാണ് എടുത്തിരിക്കുന്നത്. https://www.instagram.com/reel/Cijkm4ZAJBi/?igshid=YmMyMTA2M2Y= വീഡിയോ പങ്കു വച്ച കുഞ്ചാക്കോ ബോബൻ  'ഇരവിക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ബസ്-കണ്ടക്ടറിൽ നിന്ന്  ഫ്ലൈറ്റ് -കണ്ടക്ടർ! മസായി മാര മുതൽ വൈറ്റില റൂട്ടിൽ ' എന്ന അടിക്കുറുപ്പോടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു.  കമൽ കെ എം സംവിധാനത്തിൽ മാർച്ച്‌ 10 ന് റിലിസ് ചെയ്ത പട. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത്  ആഗസ്റ്റ് 12 ന്  റിലിസ് ചെയ്ത ച...

കോബ്ര OTT അവകാശം പ്രഖ്യാപിച്ചു.

ഇമേജ്
ചിയാൻ വിക്രത്തെ നായകനാക്കി ആർ. അജയ് ജ്ഞാനമുത്തു സംവിധാനത്തിൽ ആഗസ്റ്റ് 31 റിലിസ് ചെയ്ത  കോബ്ര OTT പ്രഖ്യാപിച്ചു. കോബ്രയുടെ OTT അവകാശം സോണിലിവ് ആണ് സ്വാന്തമാക്കിട്ടള്ളത്. ചിത്രത്തിൽ ചിയാൻ വിക്രമിന്റെ നായികയായി എത്തുന്നത് കെ.ജി.എഫ് ചിത്രത്തിൽ നായികയായി എത്തിയ ശ്രീനിധി ഷെട്ടിയാണ് നായിക. ശ്രീനിധി ഷെട്ടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കോബ്ര.  ചിത്രം ഏകദേശം 3 വർഷമാണ്  പൂർത്തീകരിക്കാൻ സമയം എടുത്തത്. എന്നിരുന്നാൽ പല കാരങ്ങളാൽ ചിത്രത്തിന്റെ റിലിസ് തിയതി മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്.  ഏറെ പ്രതിക്ഷയിടെയാണ് ആരാധകർ കോബ്ര ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം ഒരു പക്കാ കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്. 7  സ്ക്രീൻ ഓഡിയോ  ബാനറിൽ നിർമിക്കുന്ന ചിത്രം അജയ് ഗണനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്‌. എസ്‌ ലളിത കുമാറാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മണവാളൻ വസിം ഇനി തെലുങ്കിൽ എത്തുന്നു, തല്ലുമാല റീമേക്ക് തെലുങ്കിൽ.

ഇമേജ്
ടോവിനോ തോമസും , കല്യാണിയും ആദ്യമായി ഒന്നിച്ചാഭിനയിച്ച തല്ലുമാല  തെലുങ്ക് റീമേക്കിലേക്ക് ഒരുങ്ങുന്ന  റിപ്പോർട്ടുകൾ സോഷ്യൽ മിഡിയയിൽ ഒരു തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.  ഖാലിദ് റഹ്മാൻ സംവിധാനത്തിൽ ഒരുക്കിയ തല്ലുമാല ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് തല്ലുമാല. ആഷിക്ക് ഉസ്മാൻ  പ്രൊഡക്ഷൻ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇപ്പോഴും തിയറ്ററിൽ വൻ ഹിറ്റോടെ തുടർന്നുകൊണ്ടിരിക്കുകയാണ്. തല്ലുമാല തെലുങ്കിൽ റീമേക്ക് ചെയ്യുമ്പോൾ യുവ നടൻ സിദ്ധു ജോന്നലടായാകും  ടോവിനോ അവതരിപ്പിച്ച  മണവാളൻ വസിം എന്ന കഥാപാത്രമായി എത്താൻ ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നു. എന്നാൽ ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ആരാണ് എന്ന് ഇതുവരെ സ്ഥികരിച്ചട്ടില്ല. ചിത്രത്തിന്റെ മറ്റു വിവരം വൈകാതെ വരും എന്നാണ്  പ്രതീക്ഷിക്കുന്നു.      ചിത്രത്തിലെ അടി സോഷ്യൽ മിഡിയയിൽ ഒരു തരാഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളും,  പ്രണയവും, സംഗിതവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ തല്ലുമാലയ്ക്ക് കഴിഞ്ഞിട്ടുണ്ട...

കൊത്ത് തിയറ്ററിൽ ഈ ആഴ്ച്ച എത്തുന്നു

ഇമേജ്
 കൊത്ത്  തിയറ്ററിൽ  ഈ ആഴ്ച്ച എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ആറ് വർഷത്തിനു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23 നായിരുന്നു കൊത്ത് റിലിസ് തിയതി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രം നേരത്തെ തിയറ്ററിൽ ഒരുങ്ങാൻ ഇരിക്കുകയാണ്. സെപ്റ്റംബർ 16 ന് ഈ ആഴ്ച്ച തന്നെ തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്. ഷാനു എന്ന കഥാപാത്രമായിട്ടാണ് ആസിഫ് അലി എത്തുന്നത്.  ഹേമന്ത് കുമാറിന്റെ രചനയിൽ മലയാളത്തിന്റെ ഔദ്യോഗിക ട്രെയിലറും പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കൂടിയാണ്  കൊത്ത്. കൊത്ത് എന്ന ചിത്രം രാഷ്ട്രീയകൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന  മനുഷ്യരുടെ പ്രശ്നങ്ങളെയാണ് ചിത്രത്തിൽ ചൂണ്ടി കാട്ടുന്നത്. ചിത്രത്തിൽ നിഖില വിമൽ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത്ത്, ശ്രീലക്ഷ്മി, സുദേവ് ​​നായർ, ശ്രീജിത്ത് രവി, വിജിലേഷ് കരിയാട്, അതുൽ രാം കുമാർ,ശിവൻ സോപാനം, ദിനേഷ് ആലപ്പി, രാഹുൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്തും പി എം ശശിധരന...

ഗോൾഡ് റിലീസ് മാറ്റി വെച്ചതിനു ക്ഷമ ചോദിച്ച് അൽഫോൻസ് പുത്രൻ

ഇമേജ്
പ്രിഥിരാജ്, നയൻ‌താര കേന്ദ്രകഥാപാത്രമാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ചിത്രത്തിന്റെ റിലിസ് തിയതി നീട്ടിവച്ചു. ഓണദിനം പ്രമാണിച്ച്  സെപ്റ്റംബർ 8 ന് റിലിസിനായി ഒരുങ്ങാൻ ഇരുന്ന ഗോൾഡ് ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊജക്റ്റ്‌ ജോലികൾ തീർന്നട്ടില്ല എന്ന കാരണത്താലാണ് ചിത്രത്തിന്റെ റിലിസ് തിയതി മാറ്റിയത്. സംവിധായകൻ അൽഫോൻസ് പുത്രനാണ് ഈ വിവരം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്. " ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ "ഗോൾഡ്" ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. "ഗോൾഡ്" റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ ജോലിയിലൂടെ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു". നേരം, പ്രേമം എന്നി ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രന്റെ ഗോൾഡ് ചിത്രത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുന്നത്. ഗോൾഡ് ചിത്രം മലയാളത്തിലും, തമിഴിലും റിലിസ് ഒരുങ്ങുന്നതാണ്.  ചിത്രത്തിന്റെ ടീസർ തമിഴ് നാട് തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.  വൻ പ്രൊമോഷനാണ് ചിത്രത്തിന് ലഭിച്ചോണ്ടിരുന്നത്. SSI പ്രൊഡക്ഷനാണ് ഗോൾഡ് ചിത്രം തമിഴ് നാട്ടിൽ റിലീസിന് എതിർക്കുന്നത്.       ...

നീരജ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇമേജ്
നീരജ ടൈറ്റിൽ പോസ്റ്റർ പുറത്ത് (Image from Instagram) രാജേഷ് കെ രാമന്റെ തിരകഥയിലും സംവിധാനത്തിലും വരാനിരിക്കുന്ന ചിത്രമായ നീരജ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എസ്‌പി സുരാജ്  പ്രൊഡക്ഷൻ ബാനറിൽ SMT. ഉമ, എം.രമേഷ് റെഡ്ഢി ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഗുരു സോമസുന്ദരാം, ജിനു ജോസഫ്, ഗോവിന്ദ് പദ്മസൂര്യ, രഘുനാഥ് പാലേരി, ശ്രുതി രാമചന്ദ്രൻ, സൃന്ദ, കലേഷ് രാമാനന്ദ്, കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകാല, സന്തോഷ്‌ കീഴറ്റൂർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ അഭിനസയിക്കുന്നത്.