വാടിവാസൽ ആദ്യ ഷെഡ്യൂൾ വൈകിയേക്കാം: വാടിവസൽ, സൂര്യ
ആരാധകർ ഏറെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് വാടിവാസൽ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്. വെട്രി മാരൻ സംവിധാനം ചെയ്ത് സൂര്യയുടെ വരാനിരിക്കുന്ന ചിത്രമാണ് വാടിവാസൽ.
എന്നാൽ ഇപ്പോൾ ഇതാ റിപ്പോർട്ട് പ്രകാരം, വാടിവാസൽ ചിത്രീകരണം 2023 ഏപ്രിലിലോ മെയ് മാസത്തിലോ ആരംഭിക്കുന്ന ആദ്യ ഷെഡ്യൂൾ വൈകിയേക്കാം. ഇപ്പോൾ സൂര്യ പൂർണ്ണമായും എന്നാണ്.
ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ ഇനിമുൻപ് പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ചിത്രികരണം ഡിസംബർ മാസത്തോടെ ആരംഭിക്കുന്നതാണ് എന്ന് സംവിധായകൻ വെട്രി മാരനാണ് അറിയിച്ചിരുന്നത്.
അദ്ദേഹം വിടുതലൈ ചിത്രത്തിന്റെ ചിത്രികരണത്തിലാണ്. ചിത്രം സെപ്റ്റംബർ മാസത്തോടെ വിടുതലൈ ചിത്രികരണം പൂർത്തീകരിക്കും എന്നും ഡിസംബർ മാസത്തോടെ വാടിവാസൽ ആരംഭിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സൂര്യ ഇപ്പോൾ സംവിധായകൻ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ സൂര്യ42 ചിത്രികരണത്തിലാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് ദിഷ പടാനിയാണ്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്.
ഒരുപാട് സൂര്യ ആരാധകർ പ്രതിക്ഷയോടെയാണ് ശിവ-സൂര്യ കോംബോയ്ക്ക് കാത്തിരിക്കുന്നത്. ചിത്രം 2 പാർട്ട് ആയിരിക്കും. യുവി ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഉയർന്ന ബജറ്റ് പാൻ-ഇന്ത്യ സിനിമയായിരിക്കും. ചിത്രത്തിൽ സൂര്യ ഇരട്ട വേഷ കഥാപാത്രമായിട്ടാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, മറാഠി, ബംഗാളി, ഒറിയ തുടങ്ങി 10 ഭാഷകളിൽ പുറത്തിറങ്ങും.
ആഗസ്റ്റ് 21ന് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ പൂജ നടത്തുകയുണ്ടായി.
10 ഭാഷകളിൽ പാൻ-ഇന്ത്യൻ ഫിലിം ആദ്യ മുതൽ ചെന്നൈയിൽ ഷെഡ്യൂൾ കഴിഞ്ഞ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട് പ്രകാരം, ടീം ഗോവയിലേക്ക് ചിത്രികരണത്തിലാണ്.