Blog

തല്ലുമാല വീണ്ടും കുതിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല

തല്ലുമാല വീണ്ടും കുത്തിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല.


ടോവിനോ തോമസ്  കല്യാണിപ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആഗസ്റ്റ് 12 തിയറ്ററിൽ റിലിസ് ചെയ്ത ചിത്രമാണ് തല്ലുമാല.

ആരാധകരുടെ പ്രതിക്ഷ ഉയർത്തി ഏട്ട് പാട്ടുകളും എട്ട് അടിയുമാണ് സിനിമയിൽ ഉള്ളത്. 

ചിത്രം ഒരു കളർ ഫുൾ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് തല്ലുമാല. ചിത്രത്തിന്റെ റിലിസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തിന്റെ പ്രീ സെയിൽസ് 70 ലക്ഷം കടന്നിരുന്നു. 

തല്ലുമാല തിയറ്ററിൽ ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസ് കളക്ഷൻ 3.45 കോടിയിലേക്ക് കടന്നു. നാലാം ദിനം കൊണ്ട് 25 കോടി ക്ലബ്ബിൽ ഇടം നേടി തല്ലുമാല. 

നടൻ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് കളക്ഷനായി മാറി. 

സിനിമയിലെ ആക്ഷൻ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു, ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടിയാണ് നേടുന്നത്. 
    
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരുന്നത്. 

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. 

ബീപത്തുമയായി കല്യാണിപ്രിയദർശൻ അവതരിപ്പിച്ചിരുന്നത്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനയതാക്കൾ.