"ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല" വിക്രം വേദ ടീസർ
"ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല", വിക്രം വേദ ടീസർ.
![]() |
"ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല" വിക്രം വേദ ടീസർ (Image from teaser YouTube) |
2017 ൽ ദമ്പതികളായ പുഷ്‌കർ ഗായത്രി സംവിധാനം ചെയ്ത് വിജയ് സേതുപതിയും മാധവനും ഒരുമിച്ച് അഭിനയിച്ച വിക്രം വേദ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തെത്താൻ ഒരുങ്ങുകയാണ്.
തമിഴിൽ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റിൽ
കഥാപാത്രങ്ങളായി വിക്രം വേദയിൽ എത്തിയതെങ്കിൽ ബോളിവുഡിൽ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസർ അണിയറക്കാർ ആഗസ്റ്റ് 24 ന് പുറത്തുവിട്ടു. 1.54 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ടി സീരീസ് എന്ന യൂട്യൂബ് ചാനലിൽ ആണ്പുറത്തുവിട്ടു. നിമിഷകം ടീസർ 2 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്.
സെയ്ഫിന്റെ വിക്രത്തെയും, ഹൃത്വിക്കിന്റെ വേദയെയും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ ആരാധകരിൽ ശ്രദ്ധ പിടിച്ചെടുത്തിരുന്നു.
വിക്രം വേദ 2022 സെപ്റ്റംബർ 30ന് ആഗോളതലത്തിൽ വലിയ സ്‌ക്രീനുകളിൽ എത്തുന്നതാണ്. ഫ്രൈഡേ ഫിലിംവർക്ക്സിന്റെ ബാനറിൽ നീരജ് പാണ്ഡേ, ഒപ്പം റിലയൻസ് എന്റർടെയ്ൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
ചിത്രത്തിൽ രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.