ഭയാനകമായ സൈക്കോളജിക്കൽ കില്ലർ : ചുപ്പ് ട്രൈലെർ.
ദുൽഖർ സൽമാനെ നായകനാക്കി ആർ. ബാൽക്കി സംവിധാനം ചെയ്ത വരാനിരിക്കുന്ന ചുപ്പ് ട്രൈലെർ പുറത്തിറക്കി. പെൻ മൂവീസ് എന്ന യൂട്യൂബ് ചാനലിൽ 2 മിനിറ്റ് ദൈർഘ്യമേറിയ ട്രൈലെറാണ് പുറത്തിറക്കിയത്.
ദുൽഖർ സൽമാനെ കൂടാതെ
സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിക്കുന്നു.
ഇന്ത്യൻ ഹിന്ദി-ഭാഷാ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ആർട്ടിസ്റ്റിന്റെ പ്രതികാരം. ചിത്രം 2022 സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
2 മിനിറ്റിൽ ഭയന്മാകമായ ഒരു ട്രൈലെറാണ് ആരാധകർക്ക് മുന്നിൽ തുറന്ന് കാണിച്ചിരിക്കുന്നത്. കൊടും ക്രൂരതകൾ കൊലപാതകം അന്വേക്ഷിക്കുന്നു ഒരു പോലീസ് ഓഫീസാറുടെ വേഷത്തിലാണ് സണ്ണി ഡിയോൾ എത്തുന്നത് എന്ന് ട്രൈലെർ നിന്ന് വ്യക്തമാണ്.
ചിത്രത്തിൽ ദുൽഖറായിരിക്കും
സൈക്കോളിജിക്കൽ കില്ലർ ആയി പ്രത്യേക്ഷപ്പെടുന്നത് എന്ന് ആരാധകർ നോക്കി കാണുന്നുണ്ട് . എന്നിരുന്നാലും ദുൽഖറിന്റെ കരിയറിലെ മറ്റൊരു ത്രില്ലെർ ചിത്രം കൂടിയാണ് ചുപ്പ്.
ചിത്രത്തിൽ ദുൽഖർ സൽമാൻ ഇതുവരെ ചെയ്തട്ടില്ലാത്ത കഥാപാത്രമായിരിക്കും ചുപ്പ് ചിത്രത്തിൽ ചെയ്യുക എന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററും, ടീസറും ഇതിനോടകം ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ട്രൈലെറിൽ ദുൽഖർ സൽമാന്റെയും ശ്രേയ ധന്വന്തരിയുടെയും മനോഹരമായ പ്രണയ നിമിഷങ്ങൾ ട്രൈലെറിൽ ഓൾപ്പെടുത്തിയിട്ടുണ്ട്.
ഹോപ്പ് പ്രൊഡക്ഷൻ ബാനറിൽ രാകേഷ് ജോഞ്ഹുന്വല ,അനിൽ നൈദു , Dr. ജയന്റില്ല ഗദാ, ഗൗരി ഷിൻഡെ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം പിയാനേയിൽ ഒരു സ്കോർ അമിതാഭ് ബച്ചൻ ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ