ആനപ്പുറത്തെ ഐഷു ; ചിത്രവുമായി നടി ഐശ്വര്യ ലക്ഷ്മി.
മലയാളത്തിലും തമിഴിലും മുൻനിര നായികമാരിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി . 2022 ൽ പുറത്തിറങ്ങിയ ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി നിർമ്മിതാവായി അരങ്ങേറ്റം കുറിച്ചു .
ചുരുങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ആരാധകർ ഏറെയാണ് . സോഷ്യൽ മിഡിയയിൽ സജിവമായ താരം പങ്കു വെക്കുന്ന വീഡിയോസും പോസ്റ്റും എല്ലാം ആരാധകരിൽ ശ്രദ്ധ നേടാറും ഉണ്ട് .
ഇപ്പോൾ ഇതാ താരത്തിന്റെ റിലിസിനായി ഒരുങ്ങിയിരിക്കുന്ന ചിത്രമായ പൊന്നിയൻ സെൽവം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് ആനപ്പുറത്ത് കയറി ഇരിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളാണ് ആരാധകരിൽ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.
' ഞാൻ ഒരു തരം കൗണ്ട് ഡൗൺ ചെയ്യാൻ ശ്രമിക്കുകയും ഷൂട്ടിംഗിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടുകയും ചെയ്യും! പൂങ്കുഴലിയുടെ വിലയേറിയ നിമിഷങ്ങൾ! ഇതാ എന്റെ സാന്തയ്‌ക്കൊപ്പം ഒരാൾ' എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് .
ഐശ്വര്യ ലക്ഷ്മിയുടെ അടുത്തിടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ.
മണിരത്നത്തിന്റെ
ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത് .
ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നി അഞ്ച് ഭാഷകളിൽ പുറത്തുറങ്ങുന്ന പൊന്നിയൻ സെൽവം സെപ്റ്റംബർ 30 ന് റിലിസ് ചെയ്യുന്നതാണ്.
2017 ൽ പുറത്തിറങ്ങിയ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്തത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുടിക്കുന്നത്. മയനാദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ് , ബ്രോതെര്സ് ഡേ , കാണണെ , അർച്ചന 31 നോട്ടഔട്ട് എന്നി മലയാള ചിത്രത്തിലാണ് താരം അഭിനയിച്ചത്.
മമ്മൂട്ടി നായകനാക്കി വരാനിരിക്കുന്ന ചിത്രമായ ക്രിസ്റ്റോഫർ ചിത്രമാണ് ഐശ്വര്യ ലക്ഷ്മിടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ