മാളികപുറം ഫസ്റ്റ് ലുക്ക് പോസ്റ്റർ ; ഉണ്ണിമുകുന്ദൻ.
ഉണ്ണിമുകുന്ദനെ നായകനാക്കി പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് മാളികപുറം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ണിമുകുന്ദൻ ശബരിമലയിൽ പോകുന്ന അയ്യപ്പന്റെ വേഷത്തിലാണ് കാണുന്നത്. ആന്റോ ജോസഫിന്റെ ആൻ മെഗാ മിഡിയയും, വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ ബാലതാരം ദേവനന്ദ, സൈജു കുറുപ്പ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, രമേഷ് പിശാരടി, സമ്പത്ത് രം, ശ്രീപത്, എന്നിവർ മറ്റ് കഥാപാത്രമായി എത്തുന്നു.
വിഷ്ണു നാരായണനാണ് ചിത്രത്തിന് ചായഗ്രഹണം നിർവഹിക്കുന്നത്. രാജിന് രാജ് സംഗിതം ഒരുക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ