Blog

പൊന്നിയിൻ സെൽവൻ ഇനി തിയറ്ററിൽ, റിലിസ് തിയതി പ്രഖ്യാപിച്ചു.






മണിരത്നം സംവിധാനം ചെയ്ത് വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "പൊന്നിയിൻ സെൽവൻ" ലോകമെമ്പാടുമുള്ള   തിയറ്ററിൽ  സെപ്റ്റംബർ 30 എത്തുന്നതാണ്.

ചിത്രം രണ്ട് പാർട്ട് ആയിട്ട് അണ് ഇറങ്ങുന്നത്. എ ആർ റഹ്മാനാണ്   സംഗീതം ഒരുക്കിയിരിക്കുന്നത്.
 ചിത്രത്തിൽ മലയാളി സാന്നിധ്യമായി ജയറാമും ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.

 സാഹിത്യകാരൻ കൽക്കിയുടെ ശ്രദ്ധ നേടിയ    ചരിത്ര നോവലിനെ  അടിസ്ഥാനമാക്കിയുള്ള   ബ്രഹ്മാണ്ഡമാണ്   "പൊന്നിയിൻ സെൽവൻ". 

 മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ  പ്രമുഖ താരനിര തന്നെ  അഭിനയിക്കുന്നു.

 അഞ്ഞൂറ് കോടി  മുടക്കിൽ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ 
സിംഹാസനത്തിന്  നേരിടേണ്ടി വന്ന  തുടർന്നുള്ള പ്രതിസന്ധികളും 
പോരാട്ടങ്ങളുമാണ്  പൊന്നിയിൻ സെൽവൻ.

 തമിഴ്, ഹിന്ദി,  തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ തിയറ്ററിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. 

ചിത്രത്തിൽ മറ്റൊരു പ്രത്യേകത  നീണ്ട ഒരു ഇടവേളക്ക് ശേഷമാണ്  ഐശ്വര്യ റായ്, തൃഷ ചിത്രത്തിൽ അഭിനയിക്കുന്നത്. 


അഭിപ്രായങ്ങള്‍