Blog

ഗോൾഡ് റിലീസ് മാറ്റി വെച്ചതിനു ക്ഷമ ചോദിച്ച് അൽഫോൻസ് പുത്രൻ





പ്രിഥിരാജ്, നയൻ‌താര കേന്ദ്രകഥാപാത്രമാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ചിത്രത്തിന്റെ റിലിസ് തിയതി നീട്ടിവച്ചു.


ഓണദിനം പ്രമാണിച്ച്  സെപ്റ്റംബർ 8 ന് റിലിസിനായി ഒരുങ്ങാൻ ഇരുന്ന ഗോൾഡ് ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊജക്റ്റ്‌ ജോലികൾ തീർന്നട്ടില്ല എന്ന കാരണത്താലാണ് ചിത്രത്തിന്റെ റിലിസ് തിയതി മാറ്റിയത്.


സംവിധായകൻ അൽഫോൻസ് പുത്രനാണ് ഈ വിവരം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്.
" ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ "ഗോൾഡ്" ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. "ഗോൾഡ്" റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ ജോലിയിലൂടെ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു".


നേരം, പ്രേമം എന്നി ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രന്റെ ഗോൾഡ് ചിത്രത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുന്നത്. ഗോൾഡ് ചിത്രം മലയാളത്തിലും, തമിഴിലും റിലിസ് ഒരുങ്ങുന്നതാണ്.


 ചിത്രത്തിന്റെ ടീസർ തമിഴ് നാട് തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.  വൻ പ്രൊമോഷനാണ് ചിത്രത്തിന് ലഭിച്ചോണ്ടിരുന്നത്. SSI പ്രൊഡക്ഷനാണ് ഗോൾഡ് ചിത്രം തമിഴ് നാട്ടിൽ റിലീസിന് എതിർക്കുന്നത്.


        മാജിക്‌ ഫ്രെയിൽ പ്രിഥിരാജ് പ്രൊഡക്ഷൻ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റേഫിൻ ചേർന്നാണ് നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, റോഷൻ മാത്യു, ലാലു അലക്സ്, സൈജു കുറുപ്പ്, മല്ലിക സുകുമാരൻ,  എസ്‌, വി കൃഷ്ണശങ്കർ, അജ്മൽ ആമിർ, ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. 


 ചിത്രത്തിന്റെ OTT അവകാശം ആമസോൺ പ്രൈം വീഡിയോയാണ് സ്വാന്തമാക്കിട്ടുള്ളത്.


അഭിപ്രായങ്ങള്‍