Blog

മണവാളൻ വസിം ഇനി തെലുങ്കിൽ എത്തുന്നു, തല്ലുമാല റീമേക്ക് തെലുങ്കിൽ.





ടോവിനോ തോമസും , കല്യാണിയും ആദ്യമായി ഒന്നിച്ചാഭിനയിച്ച തല്ലുമാല  തെലുങ്ക് റീമേക്കിലേക്ക് ഒരുങ്ങുന്ന  റിപ്പോർട്ടുകൾ സോഷ്യൽ മിഡിയയിൽ ഒരു തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.


 ഖാലിദ് റഹ്മാൻ സംവിധാനത്തിൽ ഒരുക്കിയ തല്ലുമാല ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് തല്ലുമാല. ആഷിക്ക് ഉസ്മാൻ  പ്രൊഡക്ഷൻ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇപ്പോഴും തിയറ്ററിൽ വൻ ഹിറ്റോടെ തുടർന്നുകൊണ്ടിരിക്കുകയാണ്.

തല്ലുമാല തെലുങ്കിൽ റീമേക്ക് ചെയ്യുമ്പോൾ യുവ നടൻ സിദ്ധു ജോന്നലടായാകും  ടോവിനോ അവതരിപ്പിച്ച  മണവാളൻ വസിം എന്ന കഥാപാത്രമായി എത്താൻ ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നു. എന്നാൽ ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ആരാണ് എന്ന് ഇതുവരെ സ്ഥികരിച്ചട്ടില്ല. ചിത്രത്തിന്റെ മറ്റു വിവരം വൈകാതെ വരും എന്നാണ്  പ്രതീക്ഷിക്കുന്നു. 

    ചിത്രത്തിലെ അടി സോഷ്യൽ മിഡിയയിൽ ഒരു തരാഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളും,  പ്രണയവും, സംഗിതവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ തല്ലുമാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


       ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ, അദ്രി ജോയ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നത്.


      ചിത്രം ആദ്യദിനം കൊണ്ട് തന്നെ കേരള ബോക്സ്‌ ഓഫീസ് കളക്ഷൻ 3.45 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ഇരുപത് ദിവസത്തെ കേരള കളക്ഷൻ റിപ്പോർട്ടിൽ 25.40 കോടിയാണ്. വേൾഡ് വൈഡ് കളക്ഷൻ ആകെ 45.10 കോടിയാണ് നേടിയെടുത്തത്.   

അഭിപ്രായങ്ങള്‍