Blog

റിലിസിനുമുൻപ് ഡിജിൽ അവകാശം സ്വന്തമാക്കി കഴിഞ്ഞു, പ്രീ റിലിസ് ബിസിനസിൽ നേട്ടം: വാരിസു.



ദളപതി വിജയ് നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് വാരിസു . ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായി ആരാധകർ ആവേശത്തിടെയാണ് കാത്തിരിക്കുന്നത് റിപ്പോർട്ട് പ്രകാരം, ചിത്രം തിയറ്ററിൽ റിലിസ് ചെയ്യുന്നതിനു മുൻപ് ചിത്രത്തിന്റെ OTT അവകാശം 60 കോടിക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. സാറ്റ്ലൈറ്റ് 50കോടിക്ക് സൺ ടി. വി സ്വന്തമാക്കി. ടി സീരീസ് 10 കോടി ഓഡിയോ സ്വന്തമാക്കി. ചിത്രം പ്രീ റിലിസ് ബിസിനസ്‌ 120 കോടി നേടിയെടുത്തു.


ദളപതി വിജയ്യുടെ കരിയറിലെ 66 മത്തെ ചിത്രം കൂടിയാണ് വാരിസു . ചിത്രത്തിൽ വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി എത്തുന്ന വിജയ് ആപ്പ് ഡിസൈനറുടെ വേഷത്തിലാണ്. 

പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, രശ്മിക മന്ദന്ന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം അടുത്ത വർഷം പൊങ്കൽ  റിലിസിനായി തിയറ്ററിൽ എത്തുന്നതാണ്.


     ഇതിനോടകം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചോണ്ടിരിക്കുന്നത്. ഈ അടുത്തിടെ സോഷ്യൽ മിഡിയയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങളും, വീഡിയോസും വൈറലായി. 

അഭിപ്രായങ്ങള്‍