ഗർഭണി യശോദയുടെ പോരാട്ട ത്രില്ലർ : യശോദ ടീസർ.
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഏറെ ശ്രദ്ധ നേടിയ നായികയാണ് സാമന്ത. സാമന്തയെ നായികയാക്കി ഹരി ഹരീഷ് സംവിധാനം ചെയ്ത വരാനിരിക്കുന്ന യശോദ ടീസർ ഇന്ന് പുറത്തിറക്കി.
യശോദ എന്ന കഥാപാത്രമായിട്ടാണ് സാമന്ത എത്തുന്നത്. ടീസറിൽ യശോദയെ അഭിനന്ദിക്കുകയും താൻ ഗർഭിണിയാണെന്നും ഡോക്ടർ പറയുന്നതാണ് തുടക്കം. പിന്നീട് ഡോക്ടർ യശോദയോട് പറയുന്ന ഓരോ കാര്യങ്ങൾക്കും വിപരിതമായിട്ട് ചെയ്യുന്നത് പ്രവർത്തികളാണ് ടീസറിൽ കാണിക്കുന്നത്.
ഇതിനോടകം ചിത്രത്തിന്റെ ഗ്ളീംപ്സ് വീഡിയോ പുറത്തിറക്കിയിരുന്നു.
1 മിനിറ്റും 14 സെക്കന്റ് ദൈർഘ്യമേറിയ ടീസർ ശ്രീദേവി മൂവീസ് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തിറക്കിയത്. ചിത്രം ഒരു ത്രില്ലർ ചിത്രമാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
യശോദ ഒരു പാൻ ഇന്ത്യൻ ചലച്ചിത്രമാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലിസ് ചെയ്യുന്നതാണ് . ഹരീഷ് നാരായണും ഹരി ശങ്കറും ചേർന്നാണ് സംവിധാനം. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിർമ്മാണം. മണി ശർമ്മയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
സാമന്ത, വരലക്ഷ്മി
ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്,
ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ