ചട്ടമ്പി ഇനി തിയറ്ററിൽ എത്തുന്നു, റിലിസ് തിയതി പുറത്ത്
ശ്രീനാഥ് ഭാസി നായകനാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമായ ചട്ടമ്പി റിലിസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 ന് തിയറ്ററിൽ എത്തുന്നു.
ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം ജനശ്രദ്ധ നേടിയ ഒന്നാണ് ചട്ടമ്പി. ചട്ടമ്പി ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രീനാഥ് ഭാസിയുടെ ലുക്കാണ്. ചിത്രത്തിലെ പേര് പോലെ ചട്ടമ്പിയായിട്ടാണ് ശ്രീനാഥ് ഭാസി എത്തുന്നത് എന്ന് വ്യക്തമാണ്.
ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു തുടങ്ങിയവർ ചിത്രത്തിൽ ഉൾപ്പെടുന്നു.
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റാർ തുടങ്ങിയ ചിത്രത്തിനായി തിരക്കഥാക്യതനായ അഭിലാഷ് എസ് കുമാർ അദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ചട്ടമ്പി.
1995 ൽ നടന്ന യഥാർത്ഥ കഥയായിട്ടാണ് ചട്ടമ്പി എത്തുന്നത്. ചിത്രം ഇടുക്കിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.
ആർട്ട് ബീറ്റ് സ്റ്റുഡിയോസ് ബാനറിൽ അസ്സിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ