ആസിഫ് അലി അപർണ ബാലമുരളി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ.
കക്ഷി അമ്മിണിപ്പിള്ള ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.
"കിഷ്കിന്ധ കാണ്ഡം" എന്ന പേരുള്ള ചിത്രത്തിൽ ആസിഫ് അലിയും ദിൻജിത്ത് അയ്യത്താൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിഷ്കിന്ധ കാണ്ഡം .
ടൈറ്റിൽ പോസ്റ്ററിൽ പുഴ അരികിൽ ഒരു മരത്തിന്റെ ചുവട്ടിൽ കുരങ്ങൻ റേഡിയോ പിടിച്ച് ഇരിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വീട്ടിരിക്കുന്നത്. അറ്റത് ഒരു ഓട് ഇട്ട രണ്ട് നില വീടും കാണാം. പോസ്റ്ററിൽ മൂന്ന് ബുദ്ധിമാനായ കുരങ്ങുകളുടെ കഥ എന്ന് രേഖപ്പെടുത്തിട്ടുണ്ട്.
അപർണ ബാലമുരളിയും വിജയ രാഘവനും മറ്റു പ്രധാനികളാണ്. ബാഹുൽ രമേശാണ് എഴുതിയ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷു ബാം ആണ്. ഗുഡ് വിൽ എന്റർടൈൻമെന്റ് ബാനറിൽ ജോബി ജോർജ് തടത്തിലാണ് കിഷ്കിന്ധ കാണ്ഡം നിർമ്മിക്കുന്നത് . ഷൂട്ട് ഉടൻ ആരംഭിക്കും.
ആസിഫ് അലിയും അപർണ ബാലമുരളിയും സൺഡേ ഹോളിഡേ, ബി ടെക്, തൃശ്ശിവപേരൂർ ക്ലിപ്തം എന്നി ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിഷ്കിന്ധ കാണ്ഡം.
ഷാജി കൈലാസ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന കാപ്പ ചിത്രമാണ് ആസിഫ് അലിയുടെയും അപർണ ബാലമുരളിയുടെയും പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുന്നത്. ചിത്രത്തിന്റെ ചിത്രികരണം പൂർത്തീകരിച്ചു എന്നുള്ള വിവരം അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ