ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.
മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന നായകനാണ് ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദൻ നായകനാക്കി പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്‌ണു ശശി ശങ്കർ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ചിത്രികരണം തുടങ്ങി എന്നുള്ള വിവരം സോഷ്യൽ മിഡിയയിലൂടെ നടൻ ഉണ്ണിമുകുന്ദൻ പങ്കു വച്ചത്.
" എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി. “മാളികപ്പുറം“ എന്നാണ് പേര്.
എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്.
എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തെങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.
സ്വാമി ശരണം!".
https://www.instagram.com/reel/CiZX9fwhU7g/?igshid=YmMyMTA2M2Y=
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, രമേഷ് പിഷാരടി,മനോജ് കെ.ജയൻ
സമ്പത്ത് റാം, ദേവാനന്ദ, ശ്രീപത് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .
കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ ബാനറിൽ
പ്രിയ വേണു, നീത പിന്റോ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയത് അഭിലാഷ് പിള്ളയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ