Blog

' സ്റ്റാൻലിയെയും ഭ്രാന്തൻ സംഘത്തെയും ' സാറ്റർഡേ നൈറ്റ്‌ ഒഫീഷ്യൽ ട്രൈലെർ.



കായംകുളം കൊച്ചുണ്ണി എന്ന മെഗാഹിറ്റിന് ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ   ട്രൈലെർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറക്കി.


സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിൽ 2 മിനിറ്റും 52 സെക്കന്റും ദൈർഘ്യമേറിയ ഒഫീഷ്യൽ ട്രൈലെറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.



ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ വരുന്ന നിവിൻ പോളിയുടെ ഒരു എന്റർടൈൻമെന്റ് ചിത്രമാണ്. ചിത്രത്തിന്റെ ട്രൈലെറിൽ സൗഹൃദത്തെ അടിസ്ഥാനമാക്കി വരുന്ന നല്ല ഒന്നാന്തരം കളർ ഫുൾ കോമഡി എന്റർടൈൻമെന്റാണ് സാറ്റർഡേ നൈറ്റ്‌.


സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിരിയുടെയും മനോഹരമായ ഒരു കഥയാണ് ഇതിവ്യത്തകൾ. ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ അയ്യപ്പൻ, ഗ്രേസ് ഓട്ടോണി, മാളവിക ശ്രീനാഥ് എന്നിവർ സ്‌ക്രീൻ പങ്കിടുന്നു.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരു കളർ ഫുൾ ആക്ഷൻ കോമഡി എൻറർടൈൻമെന്റ് ചിത്രമാണ് എന്ന് പോസ്റ്ററിൽ നിന്നും സൂചിപ്പിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ 30 ന് റിലിസ് ചെയ്യുന്നതാണ്.

അഭിപ്രായങ്ങള്‍