Blog

ഷൈൻ ടോം ചാക്കോയും, ബിനു പപ്പുവും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു






സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ്  സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ നിഷാദ്, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ജാഫർ ഇടുക്കി , ആരാധ്യ ആൻ, മേഘ തോമസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. ബെസ്റ്റ് വേ എന്റർറ്റയിൻമന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം  നൽകുന്നത്  ബിഎൽജി ബാൽ. ചിത്രത്തിന്റെ എഡിറ്റിംഗ്  കൈകാര്യം  ചെയ്യുന്നത് വി സാജൻ.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഓഗസ്റ്റ് 12 ന് റിലിസ് ചെയ്ത തല്ലുമാല ചിത്രത്തിലാണ് ഷൈൻ ടോം ചാക്കോയും, ബിനു പപ്പുവും അവസാനമായി അഭിനയിച്ചത്. 

സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാല 71.36 കോടി ബോക്സ്‌ ഓഫീസിൽ ഇടം നേടി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാൻനിർമ്മിച്ച തല്ലുമാല ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ  തുടരുന്നു. 

അഭിപ്രായങ്ങള്‍