ഒരു ഇടവേളക്ക് ശേഷം മലയാളി ടീച്ചർ എത്തി, ദി ടീച്ചർ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
നീണ്ട ഒരു ഇടവേക്ക് ശേഷം അമലപോൾ നായികയായി അതിരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ഒരുക്കുന്ന ദി ടീച്ചർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ട് വിതത്തിലുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒന്ന് സങ്കടത്തൊടെ മറ്റൊന് സന്തോഷത്തോടെ.
ദി ടീച്ചർ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചു വരവാണ് നടി അമലയുടേത്. പോസ്റ്ററിൽ ഒരിക്കലും പൊറുക്കരുത്, മറക്കരുത് എന്ന വാചകം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ അമല പോൾ ടീച്ചറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ അധ്യാപക ദിനത്തോടെയാണ് പുറത്തിറക്കിയത്.
നട്മെഗ് പ്രൊഡക്ഷൻ, വിടിവി ഫിലിംസ് പ്രൊഡക്ഷൻ ബാനറിൽ വരുൺ ത്രിപുരാണെനി, അഭിഷേക് റാമിസെട്ടി , ജി പരുത്വി രാജ് എന്നിവർ ചേർന്നാണ് ദി ടീച്ചർ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ ചെമ്പൻ വിനോദ്, നന്ദു, അനുമോൾ, വിനീത് കോശി, മാലാ പാർവ്വതി, തുടങ്ങിയവർ അഭിനയിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ