തല്ലുമാലയ്ക്ക് ശേഷം കല്യാണിയുടെ അടുത്ത പ്രൊജക്റ്റ് പ്രഖ്യാപിച്ചു.
തല്ലുമാലയ്ക്ക് ശേഷം കല്യാണിപ്രിയദർശൻ കേന്ദ്രകഥാപാത്രമായി 'ശേഷം മൈക്ക്-ഇൽ ഫാത്തിമ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നിർമ്മാതാക്കൾ ലോഞ്ച് ചെയ്തു .
മനു സി കുമാറാണ് ചിത്രം തിരക്കഥയും സംവിധാനവും ചെയ്യുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോ ബാനറിൽ സിധൻ സുന്ദരം, ജഗതിഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ ഒരു ഫോട്‌ബോൾ ഗ്രൗണ്ടും ചുറ്റിനും തിരക്കേറിയ ആൾക്കൂട്ടങ്ങളാണ് കാണുന്നത്. നടൻ പൃഥ്വിരാജും,.ടോവിനോ തോമസും ആണ് ചിത്രത്തിന്റർ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരുന്നത്.
ടോവിനോ തോമസ് നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് കല്യാണിപ്രിയദർശന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 71.36 കോടി ബിസിനസ് വേൾഡ് വൈഡ് നേടിയ തല്ലുമാല ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ