കൊത്ത് തിയറ്ററിൽ ഈ ആഴ്ച്ച എത്തുന്നു
കൊത്ത് തിയറ്ററിൽ ഈ ആഴ്ച്ച എത്തുന്നു.
ആസിഫ് അലിയെ നായകനാക്കി ആറ് വർഷത്തിനു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23 നായിരുന്നു കൊത്ത് റിലിസ് തിയതി പ്രഖ്യാപിച്ചത്.
എന്നാൽ ചിത്രം നേരത്തെ തിയറ്ററിൽ ഒരുങ്ങാൻ ഇരിക്കുകയാണ്. സെപ്റ്റംബർ 16 ന് ഈ ആഴ്ച്ച തന്നെ തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്. ഷാനു എന്ന കഥാപാത്രമായിട്ടാണ് ആസിഫ് അലി എത്തുന്നത്.
ഹേമന്ത് കുമാറിന്റെ രചനയിൽ മലയാളത്തിന്റെ ഔദ്യോഗിക ട്രെയിലറും പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കൂടിയാണ് കൊത്ത്. കൊത്ത് എന്ന ചിത്രം രാഷ്ട്രീയകൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങളെയാണ് ചിത്രത്തിൽ ചൂണ്ടി കാട്ടുന്നത്.
ചിത്രത്തിൽ നിഖില വിമൽ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രഞ്ജിത്ത്, ശ്രീലക്ഷ്മി, സുദേവ് നായർ, ശ്രീജിത്ത് രവി, വിജിലേഷ് കരിയാട്, അതുൽ രാം കുമാർ,ശിവൻ സോപാനം, ദിനേഷ് ആലപ്പി, രാഹുൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനർ. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശാന്ത് രവീന്ദ്രൻ ആണ്.