പോസ്റ്റുകള്‍

Blog

Buttabomma movie : അനിഖ സുരേദ്രൻ നായികയായി എത്തുന്ന ബട്ട ബൊമ്മ ഒഫീഷ്യൽ ടീസർ പുറത്ത്

ഇമേജ്
ബാലതാരമായി സിനിമ രംഗത്ത് വന്ന താരമാണ് അനിഖ സുരേന്ദ്രൻ, അനിഖ സുരേന്ദ്രൻ നായികായി എത്തുന്ന ബട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറക്കി. 1 മിനിറ്റും 6 സെക്കന്റും ദൈർഘ്യമേറിയ ഒഫീഷ്യൽ ടീസർ സിതാര എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തു വിട്ടത്. തനിനാട്ടിൽ പുറത്തു ജനിച്ചു വളരുന്ന സത്യ എന്ന പെൺകുട്ടി ഫോൺ വഴി ഒരു ഓട്ടോക്കാരനുമായി പ്രണയത്തിൽ ആവുകയും പിന്നീട് ഉണ്ടാകുന്ന ത്രില്ലർ അടിപ്പിക്കുന്ന സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. ചിത്രത്തിൽ അനിഖ  സുരേന്ദ്രൻ. കൂടാതെ അർജുൻ ദാസ്, സൂര്യ വസിസ്റ്റർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗോപി സുന്ദറുടെ സംഗിതത്തിൽ ഷൌക്രീ   ചന്ദ്രശേഖറും,ടി രമേ ഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സീതാര എന്റർടൈൻമെന്റ, ഫോർച്യൂൺ നാല് സിനിമാസ്  ബാനറിൽ നാഗ വംസി, എസ്.സായ് സൗജന്യ എന്നിവർ ചേർന്നാണ് ബട്ട ബൊമ്മ നിർമ്മിക്കുന്നത്.   

Ghosty :നീണ്ട ഒരിടവേളയ്ക്ക് ശേഷം കാജലൽ തമിഴിൽ, ഗോസ്റ്റി ടീസർ

ഇമേജ്
നീണ്ട ഒരിടവേളയ്ക്ക് ശേഷം കാജൽ അഗർവാൾ വീണ്ടും തമിഴ് സിനിമയിലേക്ക്, ഹസ്യന്മകമായ ഒരു ഹൊറർ കോമഡിയാണ് ഗോസ്റ്റി ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ 1 മിനിറ്റും 53 സെക്കന്റും ദൈർഘ്യമേറിയ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ പോലീസായും, പ്രേതയായും അവതരിപ്പിക്കുന്നു, വീഡിയോയിൽ ഒരു കുഞ്ഞിന്റെ ശബ്ദം അനുകരിക്കുന്ന പ്രേതമായാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രം രസകരമായ ആക്ഷൻ ഹൊറർ കോമഡിയും, ഫാമിലി എന്റർടൈൻമെന്റും ചിത്രം കൂടിയാണ്. കാജൽ ആഗ്ഗർവാൾ കൂടാതെ യോഗിബാബു, കെ .എസ് രവികുമാർ, റെഡിന്  കിംഗലെ, താങ്ങാധുരൈ, ജഗൻ,  ഊർവശി, സത്യൻ, ആടുകളം നരേൻ, മറന്നോബാല,  മൊട്ട രാജേന്ദ്രൻ, മയിൽസമി, സാമിനാഥൻ, ദേവാദർശിനി, സുരേഷ്  മേനോൻ, സുബ്ബു പഞ്ചു അരുണചലം, ലിവിങ്സ്റ്റോൺ, സന്താന ഭാരതി, മത്തൻ ബാബു, രാധിക ശരത്കുമാർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഗോസ്റ്റി ചിത്രം നവംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി, റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.  വിവാഹത്തിന് ശേഷം നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ...

നവംബർ 4 ന് തിയറ്ററിൽ റിലിസിനായി ഒരുങ്ങുന്ന 4 ചിത്രങ്ങൾ

ഇമേജ്
1. 1744 വൈറ്റ് ആൾട്ടോ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് നവംബർ 4 ന് റിലിസിനായി ഒരുങ്ങുന്ന ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ, ചിത്രം  ഒരു കോമഡി ക്രൈം ഡ്രാമയാണ്. വിജയൻ എന്ന വ്യക്തി തെറ്റായ ഐഡന്റിറ്റിയുടെ കേസിൽ പെടുകയും, രണ്ട് ചെറുകിട വഞ്ചകരായ എബിയും കണ്ണനും ചേർന്ന് നടത്തുന്ന കള്ളത്തരം ലോക്കൽ പോലീസും മഹേഷും സംഘവും പിടിക്കുകയും. പിന്നീട് ഉണ്ടാകുന്ന  കോമഡി സസ്പെൻസും, ക്ലൈമാക്സ് നിറഞ്ഞതാണ് കഥയാണ്. ഷറഫ് യു ദീൻ , രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ആനന്ദ് മനമാധൻ, നവാസ് വള്ളിക്കുന്നു, അരുൺ കുര്യൻ, സജിൻ ചെറുകയിൽ, ആര്യ സലിം, ജോജി ജോൺ, നിൽജ കെ ബേബി, രഞ്ജി കൺകോൽ, സ്മിന് സിജോ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്നു ചിത്രം കമ്പിനിയ ഫിലംസ് ബാനറിൽ മൃനൽ മുകുന്ദൻ , ശ്രീജിത്ത്‌ നായർ, വിനോദ് ദിവാകരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   2. ചതുരം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ശ്വാസിക വിജയം, റോഷൻ മാത്യു, അലെൻസിർ ലേ ലോപ്പസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് ചതുരം, നവംബർ 4 നാണ് ചിത്രം റിലിസ്...

Yashoda : ആക്ഷൻ ത്രില്ലർ യശോദ മലയാളം ട്രെയിലർ

ഇമേജ്
തെന്നിന്ത്യൻ നായികമാരിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത, സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഹരി-ഹരീഷ് സംവിധാനം ചെയ്ത് ആക്ഷൻ ത്രില്ലർ ചിത്രമായ യശോദ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 23 സെക്കന്റും ദൈർഘ്യമേറിയ ട്രൈലെർ ശ്രീദേവി മൂവീസ് എന്ന യൂട്യൂബ് ചാനലിലാണ് ഒക്ടോബർ 27 ന് പുറത്തിറക്കിയത്. യശോദ ചിത്രത്തിന്റെ ട്രൈലെറിൽ വാടക ഗർഭണിയായ സാമന്തയെയാണ് ട്രൈലെറിൽ കാണിക്കുന്നത്. പിന്നീട് സാമന്ത ആക്ഷൻ ഹീറോയായി കാണുന്നു, പാൻ ഇന്ത്യൻ റിലിസിനായി എത്തുന്ന യശോധ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നവംബർ 11-ന് റിലീസ് ചെയ്യുന്നു. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ തുടങ്ങിയവർ അവതരിപ്പിക്കുന്നു. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നു, ചിത്രത്തിന് ചന്ദ്രബോസ്, രാമജോഗിയ ചേർന്ന് ഒരുക്കിയ വരികൾക്ക് സംഗീതം നൽകുന്നത് മണി ശർമ്മയാണ്.

Dileep movie : ബാന്ദ്ര ടൈറ്റിൽ ഫസ്റ്റ് ലൂക്കും പോസ്റ്റർ പുറത്ത്

ഇമേജ്
തിയറ്ററിൽ വൻ വിജയം നേടിയെടുത്ത രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും, ദിലീപും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ദിലീപിന്റെ ജന്മദിനത്തിൽ ചിത്രത്തിലെ അണിയറ പ്രവർത്തകർ പുറത്തിറക്കി. മാസ്സ് ലുക്കിൽ കറുത്ത വസ്ത്രം ധരിച്ച് ഒരു കൈയിൽ തോക്കും മറ്റൊരു കൈയിൽ സിഗരറ്റും പിടിച്ച് ഇരിക്കുന്ന ലുക്ക്‌ പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും പോസ്റ്റർ പുറത്തിറക്കിയതോടെ ആരാധകരിൽ ശ്രദ്ധനേടിയെടുക്കാൻ സാധിച്ചു, ബാന്ദ്ര എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാന്ദ്ര ദിലീപിന്റെ 147-മത്തെ  ചിത്രം കൂടിയാണ്, ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മേറിയ, ഈശ്വരി റാവു, സിദ്ദിഖ്, ലെന,കലാഭവൻ ഷാജോൺ, ആര്യൻ സന്തോഷ്‌, വി ടി വി ഗണേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ അവതരിക്കുന്നത്.  മിസ്റ്റർ ഇന്ത്യ ഇന്റർനാഷണൽ മോഡലുമായ ദാരാസിങ് ഖുറാനയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഉദയകൃഷ്ണയുടെ തിരകഥയിൽ അജിത്ത് വിനായക് ഫിലിംസ് ബാനറിൽ വിനായക് അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛ...

mammotty movie : മമ്മൂട്ടി-സിദ്ദിഖ് വീണ്ടും ഒന്നിക്കുന്നു റിപ്പോർട്ട്

ഇമേജ്
മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ജോയിൻ ചെയ്യുന്നതായി വാർത്തകൾ സോഷ്യൽ മിഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം, പദ്ധതി സ്ഥിരീകരിച്ചു. മമ്മൂട്ടി-സിദ്ദിഖ് കൂട്ടക്കെട്ടിൽ  ചിത്രം ഒരുങ്ങുന്നു. 2023 ൽ വിഷു ദിനത്തിമായിരിക്കും റിലീസിനുള്ള ആസൂത്രണം ചെയ്യുന്നത്.  മറ്റുള്ളവ അഭിനേതാക്കളും സംഘവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ അടുത്തിടെ  തെന്നിന്ത്യൻ തരമായ  നയൻതാര നായികയായേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഹിറ്റ്ലർ, ക്രോണിക് ബാച്‌ലർസ് ഭാസ്കർ ദി റാസ്കൽ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങിൽ ഇരുവരും കൈകോർത്തിട്ടുണ്ട്. സിദ്ദിഖ് കൂട്ട്ക്കെട്ടിൽ ഒരുക്കിയ ഭാസ്കർ ദി റാസ്കൽ, ബോഡി ഗുർസ് എന്നി മലയാള ചിത്രങ്ങളിൽ നയൻ‌താര അഭിനയിച്ചിരുന്നു. 

Thalapathi 67: Thalapathi 67 ൽ മലയാളി താരം അഭിനയിക്കുന്നു

ഇമേജ്
വ്യത്യസ്‌ത വ്യവസായങ്ങളിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ തലപതി67-ന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടാകുന്നത്. ഇപ്പോൾ ഏറ്റവും പുതിയ വാർത്തയാണ് സോഷ്യൽ മിഡിയയിൽ ചർച്ചയക്കുന്നത്, മലയാളത്തിലെ ചെറുപ്പക്കാരനും പ്രതിഭാധനനുമായ നടൻ മാത്യു തോമസ് ദളപതി 67 ൽ ഡിസംബർ മുതൽ സിനിമയിലെ ഒരു കഥാപാത്രമായി എത്തുന്നു. ദളപതി 67 പുതിയ അപ്ഡേറ്റുകൾ സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ഒരു തരംഗം സൃഷ്ട്ടിക്കുകയാണ്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67. ദളപതി 67 ൽ വിജയ് ഒരു മധ്യവയസ്കനായ ഒരു ഗുണ്ടാസംഘത്തെ അവതരിപ്പിക്കുന്നുവെന്നും, രണ്ട് നായികമാർക്കൊപ്പം ജോടിയാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സാമന്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകളും ഉണ്ടായിരുന്നു, എന്നാൽ വിജയുടെ കഥാപാത്രത്തിന് വിരുദ്ധമായ ഒരു പോലീസുകാരിയായാണ് സാമന്ത അഭിനയിക്കുന്നതെന്ന റിപ്പോർട്ടുകളും വന്നിരുന്നു. രണ്ടാമത്തെ നായികയായി തൃഷ എത്തുന്നു, നടിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചർച്ചകൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു കുരുവി, 14 വർഷങ...

kooman movie :' എന്റെ കണ്മുന്നിൽ നിന്ന് വെല്ലുവിളിച്ചതല്ലെ, ഞാൻ അവനെ പോക്കും ' കൂമൻ ഒഫീഷ്യൽ ട്രൈലെർ

ഇമേജ്
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം കൂമൻ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 25 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെർ മാജിക്‌ ഫ്രെയിംസ് യൂട്യൂബ് ചാനലിലാണ് പുറത്തിറക്കിയത്. കേരള തമിഴ് നാട് അതിർത്തി മലയോര പ്രദേശങ്ങളിൽ നടന്ന ഒരു ക്രൈമിന്റെ പശ്ചാത്തിലാണ് കൂമൻ ചിത്രം ഒരുങ്ങുന്നത്. നെടുമ്പാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഗിരി ശങ്കർ എന്ന ഉദ്യോഗസ്ഥനായിട്ടാണ് ആസിഫ് അലി എത്തുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലംസ് ബാനറിൽ കെ. ആർ കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് കൂമൻ ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മെമ്മറീസ്, ദ്യശ്യം, 12 മത്തെ മനുഷ്യൻ എന്ന സൂപ്പർ ഹിറ്റ് സസ്പെൻസ് ത്രില്ലറിനു ശേഷമുള്ള ജിത്തു ജോസഫിന്റെ കൂമൻ ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 

ponniyin selvan: പൊന്നിയിൻ സെൽവൻ ഇനി OTT യിൽ എത്തുന്നു

ഇമേജ്
മണി രത്നത്തെ സംവിധാനം ചെയ്ത് സെപ്റ്റംബർ 30 ന് ലോകമെമ്പാടും തിയേറ്ററിൽ നിന്ന് 500 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ പൊന്നിൻ സെൽവൻ OTT പ്ലാറ്റ്ഫോമിൽ റിലിസ് ചെയ്തു. ചിത്രം OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 4 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിൻ സെൽവൻ.  മണിരത്നത്തിന്റെ  ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ഖാൻ ആന്റണി, അശ്വിൻ കാകുമാനുറിയാ , ശോഭിത ദുലിപാല, ജയചിത്ര തുടങ്ങി പ്രമുഖർ അഭിനയതാക്കൾ അഭിനയിച്ചു. അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ  സിംഹാസനത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും,അപകടങ്ങളും,ശത്രുക്കൾക്കും  ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം . സംഗീതം ഒരുക്കിയിരിക്കുന്നത്  എ.ആർ.റഹ്മാനാണ് .തമിഴ്, ഹിന്ദി, ത...

Karthi : സർദാർ രണ്ടാം ഭാഗം വരുന്നു, ബോക്സ്‌ ഓഫീസ് കളക്ഷൻ റിപ്പോർട്ടും

ഇമേജ്
കാർത്തി നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത് ഒക്ടോബർ 21 ന് റിലിസ് ചെയ്ത ചിത്രമാണ് സർദാർ,  മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി മുകളിൽ ലഭിച്ചിരിക്കുകയാണ്,  ദീപാവലി ഫെസ്റ്റിന് സർദാർ ഒരു മികച്ച ആക്ഷൻ ട്രീറ്റാണ്.  ഈ അടുത്തിടെ നടന്ന സർദാർ  സക്‌സസ് മീറ്റിനിടെ കാർത്തി 'സർദാർ 2 പ്രഖ്യാപിക്കുകയും, അത് വലിയ തോതിൽ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം 2023 ൽ ആരംഭിക്കും എന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. കാർത്തിയുടെ പോലീസ് കഥാപാത്രം ഒരു ഏജൻസി ആയി മാറുന്നതായിരിക്കും രണ്ടാം ഭാഗം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  പ്രിൻസ് പിക്ചേഴ്സ് പ്രൊഡക്ഷൻ ബാനറിൽ എസ് ലക്ഷ്മണൻ കുമാർ നിർമ്മിച്ച ചിത്രം ഇപ്പോഴും വൻ വിനയത്തോടെ തിയേറ്ററിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. യുഗഭാരതി ,ഏകാദശി ,അറിവ് , റോകേഷ് ,ഗ്കബ് എന്നിവരുടെ വരികൾക്ക് ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയത്. രാഷ്‌യ് ഖാന്ന ,രജിഷ വിജയൻ, ലൈല മറ്റ് അഭിനയതാക്കൾ.