kooman movie :' എന്റെ കണ്മുന്നിൽ നിന്ന് വെല്ലുവിളിച്ചതല്ലെ, ഞാൻ അവനെ പോക്കും ' കൂമൻ ഒഫീഷ്യൽ ട്രൈലെർ
![ആസിഫ് അലി ചിത്രം, കൂമൻ ചിത്രം, ജീത്തു ജോസഫ് ചിത്രം, കൂമാൻ ട്രെയിലർ](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfvRQFppdJD5rWGjrlvlQEvsIa2bxnqaP0vqLi4tEqo29dU6ELaabSKUfvJhnc5RzSro74iaezEVleaKtGf5rNTUAjlaRPC8NwO1f0nQKyGc5hZ_le2sGkJmk-mHLI_zRhOYd0khJU84L9/w400-h225/1666788896279253-0.png)
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം കൂമൻ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 25 സെക്കന്റ് ദൈർഘ്യമേറിയ ട്രൈലെർ മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലാണ് പുറത്തിറക്കിയത്.
കേരള തമിഴ് നാട് അതിർത്തി മലയോര പ്രദേശങ്ങളിൽ നടന്ന ഒരു ക്രൈമിന്റെ പശ്ചാത്തിലാണ് കൂമൻ ചിത്രം ഒരുങ്ങുന്നത്. നെടുമ്പാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഗിരി ശങ്കർ എന്ന ഉദ്യോഗസ്ഥനായിട്ടാണ് ആസിഫ് അലി എത്തുന്നത്.
മാജിക് ഫ്രെയിംസ്, അനന്യ ഫിലംസ് ബാനറിൽ കെ. ആർ കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് കൂമൻ ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
മെമ്മറീസ്, ദ്യശ്യം, 12 മത്തെ മനുഷ്യൻ എന്ന സൂപ്പർ ഹിറ്റ് സസ്പെൻസ് ത്രില്ലറിനു ശേഷമുള്ള ജിത്തു ജോസഫിന്റെ കൂമൻ ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ