Blog

ponniyin selvan: പൊന്നിയിൻ സെൽവൻ ഇനി OTT യിൽ എത്തുന്നു

Ponniyin selvan ott release date

മണി രത്നത്തെ സംവിധാനം ചെയ്ത് സെപ്റ്റംബർ 30 ന് ലോകമെമ്പാടും തിയേറ്ററിൽ നിന്ന് 500 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ പൊന്നിൻ സെൽവൻ OTT പ്ലാറ്റ്ഫോമിൽ റിലിസ് ചെയ്തു. ചിത്രം OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 4 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിൻ സെൽവൻ. 

മണിരത്നത്തിന്റെ 
ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്,തൃഷ, ഐശ്വര്യ ലക്ഷ്മി, ജയംരവി,കാർത്തി, റഹ്മാൻ,പ്രഭു,ശരത് കുമാർ,ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ഖാൻ ആന്റണി, അശ്വിൻ കാകുമാനുറിയാ , ശോഭിത ദുലിപാല, ജയചിത്ര തുടങ്ങി പ്രമുഖർ അഭിനയതാക്കൾ അഭിനയിച്ചു.

അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ 
സിംഹാസനത്തിന് നേരിടേണ്ടി വരുന്ന
പ്രതിസന്ധികളും,അപകടങ്ങളും,ശത്രുക്കൾക്കും  ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം . സംഗീതം ഒരുക്കിയിരിക്കുന്നത്  എ.ആർ.റഹ്മാനാണ് .തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ   ചിത്രം റിലിസ് ചെയ്തിരുന്നു. 

ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറക്കിയിരുന്നത്. അടുത്ത വർഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രികരണം ആരംഭിക്കും.







അഭിപ്രായങ്ങള്‍