Ghosty :നീണ്ട ഒരിടവേളയ്ക്ക് ശേഷം കാജലൽ തമിഴിൽ, ഗോസ്റ്റി ടീസർ
നീണ്ട ഒരിടവേളയ്ക്ക് ശേഷം കാജൽ അഗർവാൾ വീണ്ടും തമിഴ് സിനിമയിലേക്ക്, ഹസ്യന്മകമായ ഒരു ഹൊറർ കോമഡിയാണ് ഗോസ്റ്റി ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി.
തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ 1 മിനിറ്റും 53 സെക്കന്റും ദൈർഘ്യമേറിയ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.
കല്യാൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ പോലീസായും, പ്രേതയായും അവതരിപ്പിക്കുന്നു, വീഡിയോയിൽ ഒരു കുഞ്ഞിന്റെ ശബ്ദം അനുകരിക്കുന്ന പ്രേതമായാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രം രസകരമായ ആക്ഷൻ ഹൊറർ കോമഡിയും, ഫാമിലി എന്റർടൈൻമെന്റും ചിത്രം കൂടിയാണ്.
കാജൽ ആഗ്ഗർവാൾ കൂടാതെ യോഗിബാബു, കെ .എസ് രവികുമാർ, റെഡിന് കിംഗലെ, താങ്ങാധുരൈ, ജഗൻ, ഊർവശി, സത്യൻ, ആടുകളം നരേൻ, മറന്നോബാല, മൊട്ട രാജേന്ദ്രൻ, മയിൽസമി, സാമിനാഥൻ, ദേവാദർശിനി, സുരേഷ് മേനോൻ, സുബ്ബു പഞ്ചു അരുണചലം, ലിവിങ്സ്റ്റോൺ, സന്താന ഭാരതി, മത്തൻ ബാബു, രാധിക ശരത്കുമാർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഗോസ്റ്റി ചിത്രം നവംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി, റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. വിവാഹത്തിന് ശേഷം നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ഗോസ്റ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ