Blog

നവംബർ 4 ന് തിയറ്ററിൽ റിലിസിനായി ഒരുങ്ങുന്ന 4 ചിത്രങ്ങൾ

1744 White Alto, Chathuram, Saturday Night, Kooman
1. 1744 വൈറ്റ് ആൾട്ടോ
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് നവംബർ 4 ന് റിലിസിനായി ഒരുങ്ങുന്ന ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ, ചിത്രം 
ഒരു കോമഡി ക്രൈം ഡ്രാമയാണ്.

വിജയൻ എന്ന വ്യക്തി തെറ്റായ ഐഡന്റിറ്റിയുടെ കേസിൽ പെടുകയും, രണ്ട് ചെറുകിട വഞ്ചകരായ എബിയും കണ്ണനും ചേർന്ന് നടത്തുന്ന കള്ളത്തരം ലോക്കൽ പോലീസും മഹേഷും സംഘവും പിടിക്കുകയും. പിന്നീട് ഉണ്ടാകുന്ന  കോമഡി സസ്പെൻസും, ക്ലൈമാക്സ് നിറഞ്ഞതാണ് കഥയാണ്.

ഷറഫ് യു ദീൻ , രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ആനന്ദ് മനമാധൻ, നവാസ് വള്ളിക്കുന്നു,
അരുൺ കുര്യൻ, സജിൻ ചെറുകയിൽ, ആര്യ സലിം, ജോജി ജോൺ,
നിൽജ കെ ബേബി, രഞ്ജി കൺകോൽ, സ്മിന് സിജോ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ശ്രീരാജ് രവീന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്നു ചിത്രം കമ്പിനിയ ഫിലംസ് ബാനറിൽ മൃനൽ മുകുന്ദൻ , ശ്രീജിത്ത്‌ നായർ, വിനോദ് ദിവാകരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
2. ചതുരം
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ശ്വാസിക വിജയം, റോഷൻ മാത്യു, അലെൻസിർ ലേ ലോപ്പസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് ചതുരം, നവംബർ 4 നാണ് ചിത്രം റിലിസ് ചെയ്യുന്നത്.

ഗ്രീൻവിച് എന്റർടൈൻമെന്റ്സ്, യെല്ലവ് ബിഡ് പ്രോഡക്ഷൻസ് ബാനറിൽ സിദ്ധാർഥ് ഭരതൻ and വിനോയ് തോമസ് എന്നിവരുടെ തിരക്കഥയിൽ വിനിത അജിത്, ജോർജ് സന്ത്യഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സാന്ത്യ ബാലചന്ദ്രൻ , ലേണ ലൈശോയ് , ജഫ്ഫർ ഇടുക്കി, നിഷാന്ത് സാഗർ, ഗിലും ജോസഫ് എന്നിവരാണ് മറ്റ് അഭിനയതാക്കൾ. പ്രദീഷ് വർമയുടെ ഛായഗ്രഹണത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളൈയാണ്.

3. സാറ്റർഡേ നൈറ്റ്‌
കായംകുളം കൊച്ചുണ്ണി എന്ന മെഗാഹിറ്റിന് ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രം നവംബർ 4 ന് തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിരിയുടെയും മനോഹരമായ ഒരു കഥയാണ് എന്നാണ് ഇതിവ്യതങ്ങൾ. ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ അയ്യപ്പൻ, ഗ്രേസ് അറ്റോണി, മാളവിക ശ്രീനാഥ് എന്നിവർ സ്‌ക്രീൻ പങ്കിടുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഒരു കളർ ഫുൾ ആക്ഷൻ കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് എന്ന് പോസ്റ്ററിൽ സൂചിപ്പിക്കുന്നു. 

4. കൂമൻ
12 ദി മാൻ, ദൃശ്യം എന്നി ചിത്രങ്ങൾ ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ ചിത്രം നവംബർ 4 ന് തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്,  ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ക്രൈം ത്രില്ലർ ചിത്രം കൂടിയാണ് കൂമൻ.

മലയോര പ്രദേശങ്ങൾ നടക്കുന്ന കൊലപാതകത്തിനു പിന്നിൽ അന്വേഷിക്കുന്ന ചിത്രമാണ് കൂമൻ,ഗിരി എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആസിഫ് അലി എത്തുന്നത്.

കെ ആർ കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ മാജിക്‌ ഫ്രെയിംസ്, അനന്യ ഫിലംസ് ബാനറിൽ  ലിസ്റ്റിൻ സ്റ്റീഫൻ, അല്ൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് സംഗിതം ഒരുക്കുന്നത്.

അഭിപ്രായങ്ങള്‍