Dileep movie : ബാന്ദ്ര ടൈറ്റിൽ ഫസ്റ്റ് ലൂക്കും പോസ്റ്റർ പുറത്ത്
![Dileep new movie bhandra, Bhandra look poster, Bhandra movie, Arun gopi movie](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEHFrWfZzLM_BXYVGwkkr6cKolCU07J10bxExFPBM6-_Ww8clp8P3KI63BHniVfLZOy1SqEpSW4bqQ88eACcBxveMxHHOqWK-FjI559f4_m8U5frNpq1xuwhSJmV5eP_qcusIrTZsIheou/w400-h225/1666858026873216-0.png)
തിയറ്ററിൽ വൻ വിജയം നേടിയെടുത്ത രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും, ദിലീപും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ദിലീപിന്റെ ജന്മദിനത്തിൽ ചിത്രത്തിലെ അണിയറ പ്രവർത്തകർ പുറത്തിറക്കി.
മാസ്സ് ലുക്കിൽ കറുത്ത വസ്ത്രം ധരിച്ച് ഒരു കൈയിൽ തോക്കും മറ്റൊരു കൈയിൽ സിഗരറ്റും പിടിച്ച് ഇരിക്കുന്ന ലുക്ക് പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും പോസ്റ്റർ പുറത്തിറക്കിയതോടെ ആരാധകരിൽ ശ്രദ്ധനേടിയെടുക്കാൻ സാധിച്ചു, ബാന്ദ്ര എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ബാന്ദ്ര ദിലീപിന്റെ 147-മത്തെ ചിത്രം കൂടിയാണ്, ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്.
തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മേറിയ, ഈശ്വരി റാവു, സിദ്ദിഖ്, ലെന,കലാഭവൻ ഷാജോൺ, ആര്യൻ സന്തോഷ്, വി ടി വി ഗണേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ അവതരിക്കുന്നത്. മിസ്റ്റർ ഇന്ത്യ ഇന്റർനാഷണൽ മോഡലുമായ ദാരാസിങ് ഖുറാനയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
ഉദയകൃഷ്ണയുടെ തിരകഥയിൽ അജിത്ത് വിനായക് ഫിലിംസ് ബാനറിൽ വിനായക് അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായഗ്രഹണത്തിൽ സാം സി. എസ് ആണ് ചിത്രത്തിന് സംഗിതം ഒരുക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ