Yashoda : ആക്ഷൻ ത്രില്ലർ യശോദ മലയാളം ട്രെയിലർ
തെന്നിന്ത്യൻ നായികമാരിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് സാമന്ത, സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഹരി-ഹരീഷ് സംവിധാനം ചെയ്ത് ആക്ഷൻ ത്രില്ലർ ചിത്രമായ യശോദ ട്രൈലെർ പുറത്തിറങ്ങി.
2 മിനിറ്റും 23 സെക്കന്റും ദൈർഘ്യമേറിയ ട്രൈലെർ ശ്രീദേവി മൂവീസ് എന്ന യൂട്യൂബ് ചാനലിലാണ് ഒക്ടോബർ 27 ന് പുറത്തിറക്കിയത്. യശോദ ചിത്രത്തിന്റെ ട്രൈലെറിൽ വാടക ഗർഭണിയായ സാമന്തയെയാണ് ട്രൈലെറിൽ കാണിക്കുന്നത്.
പിന്നീട് സാമന്ത ആക്ഷൻ ഹീറോയായി കാണുന്നു, പാൻ ഇന്ത്യൻ റിലിസിനായി എത്തുന്ന യശോധ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നവംബർ 11-ന് റിലീസ് ചെയ്യുന്നു.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ തുടങ്ങിയവർ അവതരിപ്പിക്കുന്നു.
ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നു, ചിത്രത്തിന് ചന്ദ്രബോസ്, രാമജോഗിയ ചേർന്ന് ഒരുക്കിയ വരികൾക്ക് സംഗീതം നൽകുന്നത് മണി ശർമ്മയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ