Blog

കോട്ടും സ്യുട്ടും ധരിച്ചു ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി ആഹാന കൃഷ്ണ.




മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് ആഹാന കൃഷ്ണയുടേത്.  നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മൂത്തമകളാണ് ആഹാന കൃഷ്ണ. കൃഷ്ണ കുമാറിനെ പോലെ തന്നെ മലയാള സിനിമയിൽ സജിവമാണ് നടി.


സോഷ്യൽ മിഡിയയിൽ വളരെ അധികം സജിവമായ ആഹാനയുടെ കുടുംബവിശേഷങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ആഹാനയെ പോലെ കൃഷ്ണ ഫാമിലിയും സോഷ്യൽ മിഡിയയിൽ സജിവമാണ്.


 കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിപ്പേരുള്ള ആഹാനയുടെ കുടുംബങ്ങൾ പങ്കു വെക്കുന്ന റീൽസും, ചിത്രങ്ങളും ആരാധകരിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ കോട്ടും സ്യുട്ടും ധരിച്ചുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.



' നിങ്ങൾ ടീം ഗ്രേ ആണോ അതോ' എന്ന അടിക്കുറുപ്പോടെ ആഹാന കൃഷ്ണ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. ഫോട്ടോഗ്രഫി
ജിക്സൺ ആണ് ആഹാനയുടെ ചിത്രങ്ങൾ ഷൂട്ട്‌ ചെയ്തത്.  ലൈഫ് ഓഫ് കളർസ് സൈറ്റിൽ നിന്നുള്ള കോട്ടും സ്യുട്ടും ധരിച്ച ആഹാനയെ മേക്കപ്പ് ആൻഡ് ഹെയർ ആർട്ടിസ്റ്റായ സാംസൺ ലൈയാണ് ലൂക്കിനെ ഗംഭീരമാക്കി ഒരുക്കിയത്. 



ഞാൻ സ്റ്റീവ് ലോപ്സ് എന്ന ചിത്രത്തിനുശേഷം ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ എന്നി ചിത്രങ്ങൾ ആഹാന ആരാധകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോൾ താരം മീ മൈ സെൽഫ് &ഐ എന്ന വെബ് സീരിസിൽ അഭിനയിക്കുകയാണ്. ആഹാന കൃഷ്ണയാണ് സീരിസിൽ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. 

അഭിപ്രായങ്ങള്‍