" ഇതിലും ഭേതം പാകിസ്ഥാനായിരുന്നു" മെയ് ഹൂം മൂസ ടീസർ.
പാപ്പൻ ചിത്തത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത വരാനിരിക്കുന്ന മെയ് ഹൂം മൂസ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. Think music india എന്ന യൂട്യൂബ് ചാനലിൽ 1 മിനിറ്റും 38 സെക്കന്റ് ദൈർഘ്യമേറിയ ടീസറാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ ടീസറിൽ സുരേഷ് ഗോപി മൂസ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
ടീസറിന്റെ തുടക്കത്തിൽ മൂസ തന്നെ അദ്ദേഹത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്നത് രസകരമായ സീൻ ആണ് കാണിക്കുന്നത്. ചിത്രത്തിന്റെ ടീസർ മുഴുവൻ ഒരു കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് എന്നാണ് പ്രതീക്ഷിക്കുന്നത്.
സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സലിം കുമാർ,
സുധീർ കരമന, മേജർ രവി, മിഥുൻ രമേശ്, ജൂബിൽ രാജൻ പി ദേവ്, കലാഭവൻ
റഹ്മാൻ, ശശാങ്കൻ മയ്യനാട്,
മുഹമ്മദ് ഷാരിഖ്, ശരൺ, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായർ, സാവിത്രി, ജിജിന എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ ഡോ. റോയ് സി. ജെ.തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം സെപ്റ്റംബർ 30 ന് റിലിസ് ചെയ്യുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ