Blog

ലുക്മാനും ശ്രീനാഥ് ഭാസിയും കൊറോണ ജവാൻ ഒന്നിക്കുന്നു.




ശ്രീനാഥ് ഭാസിയും ലുക്മാനും പ്രധാന കഥാപാത്രമാക്കി നവാഗത സിസി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കൊറോണ ജവാൻ എന്ന പേര് നൽകി. കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു രസകരമായ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് കൊറോണ ജവാൻ. 


സുജയ് മോഹൻരാജ് തിരക്കഥയെഴുതിയ കൊറോണ ജവാൻ ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി എന്നിവരും ഈ എന്റർടെയ്നറിന്റെ ഭാഗമാണ്.


ജെ. ജെ പ്രൊഡക്ഷൻ ബാനറിൽ ജെയിംസ്, ജെറോമി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തിറക്കി.  

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ അടുത്തിടെ പുറത്തിറങ്ങിയ തല്ലുമാലയിലാണ് ലുക്മാൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ടോവിനോയുടെ സുഹൃത്തായ ജംഷിർ എന്ന വേഷത്തിൽ ലുക്മാൻ എത്തുന്നുണ്ട്.


ചിത്രത്തിൽ ലുക്മാന്റെയും ടോവിനോയുടെയും തല്ലാണ് ആരാധകരിൽ ശ്രദ്ധ നേടിയെടുക്കാൻ ലുക്മാൻ കഴിഞ്ഞത്. മികച്ച രീതിയിലുള്ള പ്രകടനമാണ് ലുക്മാൻ തല്ലുമാലയിൽ കാഴ്ച്ച വെച്ചത് . 


അമ്മൽ നീരദ് സംവിധാനം ചെയ്ത ഭീഷമ പാർവ്വം ചിത്രമാണ് ശ്രീനാഥ് ഭാസിയുടെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി അടി തിമീർത്ത പറുധീസാ ആരാധകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ അമി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. 

അഭിപ്രായങ്ങള്‍