പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Blog

ആനന്ദം പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി

ഇമേജ്
ആനന്ദം  പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി.    ആനന്ദം  പരമാനന്ദം ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി മമ്മൂട്ടി പുറത്തിറക്കി  (Image from Instagram) സംവിധായകൻ ഷാഫി സംവിധാനം ചെയ്ത വരാനിരിക്കുന്ന ആനന്ദം  പരമാനന്ദം ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നടൻ മമ്മൂട്ടി ഔദ്യോഗികമായി പുറത്തുവിട്ടത്.   രചന. ഒരുക്കിയിരിക്കുന്നത്  എം .സിന്ധുരാജ്7.  ഷറഫ്  യു  ദീൻ  അജു വർഗീസ്, ബൈജുസന്തോഷ് അനഘ  നാരായണൻ  എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

ഓട്ടോറിക്ഷക്കാരനായി സുരാജ് വെഞ്ഞാറമൂട് പോസ്റ്റർ പുറത്ത്

ഇമേജ്
സുരാജ് വെഞ്ഞാറമൂട്, ആൻ ആഗസ്റ്റിൻ എന്നിവർ അഭിനയിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ പുറത്ത് വിട്ടത്.       ഒരുത്തി എന്ന ചിത്രത്തിന് ശേഷം ബെൻസി പ്രൊഡക്ഷനാണ് അവതരിപ്പിക്കുന്നത്. 

പൃഥ്വിരാജിന്റെ പല ഭാവങ്ങിൽ ഗോൾഡ് പോസ്റ്റർ പുറത്ത്

ഇമേജ്
Prithvi Raj (Gold poster image from Instagram) നേരം, പ്രേമം എന്നി ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഓണദിനത്തിൽ റിലിസിനായി ഒരുങ്ങുന്ന ചിത്രമാണ് ഗോൾഡ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആഗസ്റ്റ് 27 ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ പൃഥ്വിരാജിന്റെ വിവിധ മുഖഭാവങ്ങളാണ് കാണിക്കുന്നത്.  ഗോൾഡ് ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആൻഡ് മാജിക്‌ ഫ്രെയിം ബാനറിൽ   പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റേഫിൻ എന്നിവർ ചേർന്നാണ് ഗോൾഡ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും  ഇതിനോടകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്.  7 വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ കിടിലൻ ഐറ്റവുമായി തിരിച്ചെത്തുന്നത്. ആരാധകർ ആവേശത്തോടെയാണ് ഗോൾഡിനായി കാത്തിരിക്കുന്നത്.         ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര, ചെമ്പൻ വിനോദ്,റോഷൻ മാത്യു, മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ലാലു അലക്സ്‌,വിനയ് ഫോർട്ട്, എസ്‌. വി കൃഷ്ണശങ്കർ, അജ്മൽ അമിർ...

മറ്റൊരു മാസ്സ് ചിത്രവുമായി നാനി, ദസറ റിലിസ് തിയതി പ്രഖ്യാപിച്ചു

ഇമേജ്
കീർത്തി സുരേഷ്, നാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ദസറ റിലിസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.   തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ  മാർച്ച് 30, 2023 ലോകവ്യാപകമായി തിയറ്ററിൽ എത്തുന്നതാണ്.  ചിത്രത്തിന്റെ ട്രൈലെറും പോസ്റ്ററും ഇതിനോടകം തന്നെ ആരാധകരിൽ ശ്രദ്ധ പിടിച്ചിരുന്നു. നാനിയുടെ മേക്ക് ഓവർ വ്യത്യാസമാണ്.  ഒരു കൂലി പണിക്കാരൻ എന്ന ലൂക്കിൽ ആണ് നാനി ഇതുവരെയും ട്രൈലെറിലും പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിരികുന്നത്.  നാനിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ വച്ചു ദസറയിൽ നാനി ആരാധകരെ ഞെട്ടിക്കും എന്നാണ് പ്രതിക്ഷ. എസ്‌ എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് ഒഡേല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു  ആക്ഷൻ ഡ്രാമ ചിത്രമാണ് ദസറ.  ചിത്രത്തിന്റെ റിലിസ് തിയതി പ്രഖ്യാപിക്കുന്നതിനോടൊപ്പം ഒരു പോസ്റ്ററും സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചിരുന്നു.  മുടിയും താടിയും വളർത്തി മുഷിഞ്ഞ വേഷത്തിൽ കൈയിൽ കുപ്പിയും പിടിച്ച് ഒരു സ്ത്രീയുടെ ചിത്രത്തിനു മുന്നിൽ ഇരിക്കുന്ന വ്യത്യസത്ത ലൂക്കിലുള്ള നാനിയാണ് പോസ്റ്ററിൽ...

വ്യത്യസത്ത ലൂക്കിൽ കോബ്ര, ട്രൈലെർ പുറത്ത്

ഇമേജ്
വ്യത്യസത്ത ലൂക്കിൽ  കോബ്ര, ട്രൈലെർ പുറത്ത് (Image from YouTube Cobra Trailer) ചിയാൻ വിക്രം നായകനായി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഒഗസ്റ്റ് 31 റിലിസിനായി ഒരുങ്ങാൻ ഇരിക്കുന്ന കോബ്ര ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.  2 മിനിറ്റും 33 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെർ സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയത്.  എ ആർ റഹ്മാൻ സംഗിതം ഒരുക്കുന്ന കോബ്രയിൽ  ചിയാൻ വിക്രം, റോഷൻ മാത്യു, ഇർഫാൻ പത്താൻ, ശ്രിന്ദി ഷെട്ടി കെ, എന്നിവരും മികച്ച താരനിര തന്നെ  ഈ വലിയ ചിത്രത്തിനായി കാത്തിരിക്കുന്നു.  ബോക്സ്‌  ഓഫീസിൽ മികച്ച കളക്ഷൻ നേടിയ  കന്നഡ ചിത്രമായ  കെ. ജി. എഫ്  1st, 2nd ഭാഗത്തിന് ശേഷം  ശ്രീന്ദി ഷെട്ടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കോബ്ര. ചിത്രത്തിന്റെ ട്രൈലെർ വിക്രം പല വേഷങ്ങൾ പ്രത്യക്ഷപെടുന്നുണ്ട്. ഇതിനോടകം കോബ്രയിലെ ടീസറും സോങ്ങും സോഷ്യൽ മിഡിയയിൽ ഒരു വില്പവാമായിരുന്നു.  ചിത്രത്തിന്റെ റിലിസ് തിയതി പല കാരണങ്ങളാൽ  നീട്ടിരുന്നു. 7 സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ്‌ ലളിത കുമാറാണ് നിർമ്മിക്കുന്നത്.  ചിത്രം...

'ദേവ ദൂതർ' ഗാനത്തിനോടൊപ്പം ആടി തകർത്ത് മരബുഷ്ക്യാമ്പ് ടീനൊപ്പം ചാക്കോച്ചൻ

ഇമേജ്
'ദേവ ദൂതർ'  ഗാനത്തിനോടൊപ്പം ആടി തകർത്ത് മരബുഷ്ക്യാമ്പ് ടീനൊപ്പം ചാക്കോച്ചൻ. മരബുഷ്ക്യാമ്പ് ടീനൊപ്പം (Image from Instagram) രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത്  ആഗസ്റ്റ് 12 ന്  റിലിസ് ചെയ്ത ചിത്രം ആണ് 'ന്നാ താൻ കേസ് കോട്'.  ചിത്രത്തിലെ ഗാനം സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.  ചിത്രത്തിലെ  ഏറ്റവും കൂടുതൽ ആരാധകരുടെ ശ്രദ്ധ കേന്ദ്രികരിച്ചത്  'ദേവ ദൂതർ'  എന്ന ഗാനമാണ്. സോഷ്യൽ മിഡിയയിലും ഓരോരുത്തരും  ഗാനം ഇരു കൈ നീട്ടി സ്വികരിച്ചിരിക്കുകയാണ്.  ഇൻസ്റ്റാഗ്രാം റീൽസ് തുറന്നാൽ എങ്ങും 'ദേവ ദൂതർ'  ഗാനത്തിൽ താരങ്ങൾ ആടി തകർക്കുകയാണ്. ഇപ്പോൾ തിരക്കുകൾ മാറി ചാക്കോച്ചൻ ഫാമിലിയും ഒത്ത് ആഘോഷിക്കുകയാണ്.  താരവും ഫാമിലിയും മസൈമരയിലെ ഫ്രണ്ട്സഓതെവേൾഡിലാണ്. കുഞ്ചാക്കോ ബോബൻ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ  മസൈമരയിലെ  ഫോറസ്റ്റ് ക്യാമ്പിൽ നിന്നുള്ള 'ദേവ ദൂതർ' ഗാനത്തിനോടൊപ്പം കുഞ്ചാക്കോ ബോബനും ഫാമിലിയും  ജംഗിൾ കോർഡ്സുകൾ  ഒത്ത് ചേർന്ന്  ചുവടുകൾ ഉറപ്പിച്ച ആടുന്ന വീഡിയോയാണ്  ഷെയർ ചെയ്തിരിക്കുകയാണ്. 'ദേവധൂധർ അടിക്...

തല്ലുമാല ഇനി OTT യിൽ കാണാം, റിലിസ് തിയതി പ്രഖ്യാപിച്ചു

ഇമേജ്
  തല്ലുമാല ഇനി OTT യിൽ കാണാം, റിലിസ് തിയതി പ്രഖ്യാപിച്ചു. തല്ലുമാല ഇനി OTT യിൽ കാണാം, റിലിസ് തിയതി പ്രഖ്യാപിച്ചു (Image from Thallumala) ടോവിനോ തോമസ്, കല്യാണിപ്രിയദർശൻ കേന്ദ്ര കഥാപാത്രമായി ആഗസ്റ്റ് 12 ന് റിലിസ് ചെയ്ത തല്ലുമാല OTT പ്ലാറ്റഫോം നെറ്റ്ഫ്ലിക്സ് ആണ് സ്വാന്തമാക്കിയിരിക്കുന്നത്.  തല്ലുമാലയുടെ OTT റിലിസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം സെപ്റ്റംബർ 16 ന് നെറ്റ്ഫ്ലിക്സിൻ റിലിസ് ചെയ്യുന്നതാണ്. ചിത്രത്തിന്റെ റിലിസ് തിയതി അടക്കം ഉള്ള ഒഫീഷ്യൽ പോസ്റ്റർ ഉടൻ തന്നെ പുറത്തിറക്കും. Also Read :  ടോവിനോ തോമസിന്റെ ചിത്രം ഇനി പോർച്ചുഗിൽ റിലിസിനായി ഒരുങ്ങുന്നു ടോവിനോ തോമസ്, കല്യാണിപ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ അവറാൻ എന്നിവർ അഭിനയിച്ച ആഷിഖ് ഉസ്മാന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രമാണ് തല്ലുമാല. ചിത്രം ഖാലിദ് റഹ്മാൻ ആണ് സംവിധാനം ചെയ്തത്. ഇതിനോടകം ചിത്രത്തിന്റെ ഗാനങ്ങളും എല്ലാം പ്രേക്ഷകർ ഇരു കൈ നീട്ടിയാണ് സ്വികരിച്ചിരിക്കുന്നത്. ചിത്രം ബോക്സ്‌ ഓഫീസ് കളക്ഷൻ 50 കോടിയാണ് നേടിയത്. ചിത്രം തിയറ്ററുകളിൽ അടിയുടെ പൂരമാക്കി തകർത്തുകൊണ്ടിരിക്...

ടോവിനോ തോമസിന്റെ ചിത്രം ഇനി പോർച്ചുഗിൽ റിലിസിനായി ഒരുങ്ങുന്നു

ഇമേജ്
ടോവിനോ തോമസിന്റെ ചിത്രം ഇനി പോർച്ചുഗിൽ റിലിസിനായി ഒരുങ്ങുന്നു.  ടോവിനോ തോമസിന്റെ ചിത്രം ഇനി പോർച്ചുഗിൽ റിലിസിനായി ഒരുങ്ങുന്നു (Image from Thallumala) മലയാളികൾ ഏറെ നാൾ കാത്തിരുന്ന ചിത്രമാണ് ടോവിനോ തോമസിന്റെ തല്ലുമാല. ഇത് ആദ്യമായി ഒരു മലയാള സിനിമ പോർച്ചുഗൽ റിലിസിനായി ഒരുങ്ങുകയാണ്. ഈ വരുന്ന ആഗസ്റ്റ് 28 ന് ഉച്ചക്ക് 2 : 30 ക്ക് പോർച്ചുഗൽ ലിസ്ബണിൽ  വാസ്ഗോടഗാമ മാളിൽ ലോസ് സിനിമാസിൽ റിലിസ് ചെയ്യുന്നു എന്നുള്ള വിവരം നടൻ ടോവിനോ തോമസ് തന്നെ സോഷ്യൽ മിഡിയായിലൂടെ പങ്കു വച്ചു. Also Read :  തല്ലുമാല വീണ്ടും കുതിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല കല്യാണിപ്രിയദർശനും ടോവിനോ തോമസും ആദ്യമായി അഭിനയിച്ച തല്ലുമാല ഈ ആഗസ്റ്റ് 12 നാണ് റിലിസ് ചെയ്തത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല  മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രം ആദ്യദിനം കൊണ്ട് 3.45 കോടിയിലേക്ക് കളക്ഷൻ നേടി. ഇതിനോടകം ചിത്രത്തിലെ ഗാനങ്ങളും, അടിയും സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.  ചിത്രം പന്ത്രണ്ട് ദിനം കൊണ്ട് വേൾഡ് വൈ...

സീതാരാമം ഹിന്ദി റിലീസ് ഉടൻ തിയറ്ററിൽ

ഇമേജ്
സീതാരാമം ഹിന്ദി റിലീസ് ഉടൻ തിയറ്ററിൽ.  സീതാരാമം ഹിന്ദി റിലീസ് ഉടൻ തിയറ്ററിൽ (Image from Sita Ramam) ആഗസ്റ്റ് 5 ന്, പാൻ ഇന്ത്യൻ റിലിസ് ചെയ്ത  ദുൽഖർ സൽമാന്റെ റൊമാറ്റിക് ചിത്രമാണ്  സീതാരാമം. ചിത്രം തിയറ്ററിൽ 70 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയെടുത്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്. റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 2 ന്  സീതാരാമം ഹിന്ദിയിൽ  തിയറ്ററിൽ പുറത്തിറങ്ങും എന്നാണ് അറിയാൻ സാധിച്ചിരുന്നത്.  ഡബ്ബിംഗ് നടപടികൾ പൂർത്തിയായി. സെൻസർഷിപ്പിനായി കാത്തിരിക്കുന്നു,  ഹിന്ദി ബെൽറ്റുകളുടെ ആസൂത്രണ പ്രമോഷൻ പ്രവർത്തനങ്ങൾ ആണ് ബാക്കി നിൽക്കുന്നത്. ഹിന്ദിയിൽ ചിത്രം റിലിസ് ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള കളക്ഷൻ തന്നെ സീതാരാമം നേടിയെടുക്കും. ചിത്രത്തിന് യു.എസിൽ നിന്നുപോലും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിചേരുന്നത്.  യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സൽമാൻ സ്വന്തമാക്കിയിരുന്നു.  ഹാനു രാഘവപുഡിയാണ് സീതാരാമം  സംവിധാനം  ചെയ്തത്....

"ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല" വിക്രം വേദ ടീസർ

ഇമേജ്
"ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല", വിക്രം വേദ ടീസർ. "ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക ഇത്തവണ അത് രസകരമായിരിക്കില്ല" വിക്രം വേദ ടീസർ (Image from teaser YouTube) 2017 ൽ ദമ്പതികളായ  പുഷ്‌കർ ഗായത്രി സംവിധാനം ചെയ്ത്  വിജയ് സേതുപതിയും മാധവനും ഒരുമിച്ച് അഭിനയിച്ച വിക്രം വേദ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തെത്താൻ ഒരുങ്ങുകയാണ്.  തമിഴിൽ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റിൽ  കഥാപാത്രങ്ങളായി വിക്രം വേദയിൽ  എത്തിയതെങ്കിൽ ബോളിവുഡിൽ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറക്കാർ ആഗസ്റ്റ് 24 ന്  പുറത്തുവിട്ടു. 1.54 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ടി സീരീസ് എന്ന യൂട്യൂബ് ചാനലിൽ ആണ്പുറത്തുവിട്ടു. നിമിഷകം ടീസർ 2 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്.    സെയ്ഫിന്റെ  വിക്രത്തെയും, ഹൃത്വിക്കിന്റെ വേദയെയും മികച്ച  രീതിയിൽ  അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ ആരാധകരിൽ ശ്രദ്ധ പിടിച്ചെടുത്തിരുന്നു.  വിക്രം വേദ 2022 സെപ്റ്റംബർ 30ന് ആഗോളതലത്തിൽ വലിയ സ്‌ക്രീനുകളിൽ എത്തുന്നതാണ...

'ഹീ ഈസ്‌ ബാക്ക് 'ഇന്ത്യൻ പുതിയ പോസ്റ്റർ.

ഇമേജ്
  'ഹീ ഈസ്‌ ബാക്ക് 'ഇന്ത്യൻ  പുതിയ പോസ്റ്റർ. ഉലകനായാകൻ കമൽഹാസന്റെ സൃഷ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ, ചിത്രമായ  ഇന്ത്യൻ 2.  ചിത്രത്തിന്റെ  പുതിയ പോസ്റ്റർ അണിയറ പ്രവർത്തകറും സംവിധായകൻ ശങ്കറും  പുറത്തിറക്കി.  കമൽ ഹാസൻ, കാജൽ  അഗർവാൾ  എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ത്യൻ 2 കൂടെ ആദ്യത്തേത് ഗംഭീരമായിരുന്നു  ഇതും ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷകളെ മറികടന്ന് സംവിധായകൻ ശങ്കറിനൊപ്പം തന്റെ ദീർഘകാല ചിത്രമായ 'ഇന്ത്യൻ 2' ന്റെ ജോലികൾ  ഇന്ന് ആഗസ്റ്റ് 24 ന് ആരംഭിക്കും എന്ന് അറിയിച്ചു. 1996 ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ 'ഇന്ത്യൻ' ചിത്രം തുടർച്ച, ഇന്ത്യൻ 2 ഉണ്ടാകും എന്ന് ഇതിനോടകം സംവിധായകൻ  അറിയിച്ചിരുന്നതാണ്. കാജൽ, ബോബി സിംഹ ഭാഗങ്ങളുടെ സീനുകൾക്കൊപ്പം ഷൂട്ട് ഇന്ന് പുനരാരംഭിക്കും. കമൽ ഹാസൻ സെപ്റ്റംബർ അഞ്ചിന് ജോയിൻ ചെയ്യും. 2017 ൽ ചിത്രം പ്രഖ്യാപിച്ചത്, എന്നിരുന്നാൽ 2019 ചിത്രീകരണം ആരംഭിക്കാൻ തുടങ്ങിയാലും പല പ്രതിസന്ധികളാൽ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇന്ത്യൻ 2...

അനാർക്കലിയിൽ അതിവ സുന്ദരിയായി നമിത പ്രമോദ്

ഇമേജ്
  അനാർക്കലിയിൽ അതിവ സുന്ദരിയായി നമിത പ്രമോദ്. മലയാളി താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം.  സോഷ്യൽ മിഡിയയിൽ സജിവമായ ഒരു താരം കൂടിയാണ് നമിത. ഇപ്പോൾ നമിത അനാർക്കലി ലുക്കിൽ അതിവ സുന്ദരിയായ ചിത്രങ്ങളാണ് നടി സോഷ്യൽ മിഡിയായിലുടെ പങ്കു വച്ചിരിക്കുന്നത്. 'ഹേയ്  സർ, നെഞ്ചുക്കുൾ പെയ്തിടും മാമഴയി കളിക്കൂ' എന്ന അടിക്കുറുപ്പോടെ നമിത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. ലബീൽഡിസൈൻർസ് സൈറ്റിൽ നിന്നാണ് അതി മനോഹരമായ അനാർക്കലി നമിത തിരഞ്ഞെടുത്തത്. രശ്മിമുരളീധരൻ ആണ് നമിതയെ കൂടുതൽ  സ്റ്റൈലിഷ്   ചെയ്തത്. അൽ മല്ലു ചിത്രമാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈശോ, ബ്രൂസ് ലി, കപ്പ്, ഒറ്റകൊമ്പൻ,എന്നി ചിത്രങ്ങളാണ് നമിതയുടേത് അണിയറയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. 

'താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' വിവരം പങ്കു വച്ച നടൻ.

ഇമേജ്
'താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' വിവരം പങ്കു വച്ച നടൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത് തിരക്കഥ ഒരുക്കി 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് മേപ്പാടിയൻ.   ചിത്രം  താഷ്‌കന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി മേപ്പാടിയൻ നാമനിർദ്ദേശം ചെയ്യപ്പെട്ട വാർത്ത നടൻ ഉണ്ണിമുകുന്ദൻ ആണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.  ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ഉണ്ണിമുകുന്ദന്റെ ബാനറിൽ ആദ്യ ചിത്രമാണ് മേപ്പടിയൻ. ഷെഫിക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്റെ അടുത്തതായി വരാനിരിക്കുന്നത്.  ചിത്രം ഉണ്ണിമുകുന്ദന്റ ബാനറിൽ നിർമ്മിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ഷെഫിക്കിന്റെ സന്തോഷം.

രജനികാന്തിന്റെ ജയിലറിൽ മോളിവുഡ് നടൻ പ്രധാന കഥാപാത്രമായി എത്തുന്നു.

ഇമേജ്
രജനികാന്തിന്റെ  ജയിലറിൽ മോളിവുഡ് നടൻ പ്രധാന കഥാപാത്രമായി എത്തുന്നു.  നെൽസൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത രജനികാന്തിനെ നായകനാക്കി   'ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.    ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലെർ.  സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് താരം എത്തുന്നത്.  കൈകൾ പിന്നിൽ കെട്ടി  ഗൗരവത്തോടെ നിൽക്കുന്ന രജനിയാണ് പോസ്റ്ററിൽ കാണുന്നത്. റിപ്പോർട്ട് പ്രകാരം, മോളിവുഡ് നടൻ വിനായകൻ രജനികാന്തിന്റെ ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ എത്തുന്നു എന്നാണ്, കാരണം നടനെ ഇന്നലെ ഷൂട്ടിംഗ് സെറ്റിൽ കണ്ടെത്തി. രമ്യാ കൃഷ്ണൻ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ, യോഗി ബാബു, താരമണി ഫെയിം വസന്ത് രവി എന്നിവർ ഇതിനോടകം നെൽസന്റെ സംവിധാനത്തിൽ എത്തിയിട്ടുണ്ട്. നെൽസൺ ആണ് സംവിധാനം, സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ദിലീപ്കുമാർ ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിലെ പേര് പോലെ തന്നെ ചിത്രത്തിൽ ജയിലറിന്റെ വേഷത്തിലാണ് രജനി എത്തുക. പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാന കഥാപാത്രമായി എത്തുന്നു എന്നാണ്...

'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ

ഇമേജ്
'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ. 'നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ' പുത്തൻ ചിത്രവുമായി നീര ജാസ്മിൻ മലയാളിക്ക് ഒരു കാലത്തെ പ്രിയ നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. ഈ അടുത്തൂടെയാണ് മീര ജാസ്മിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒഫീഷ്യൽ ആയിട്ട് തുറന്നത്.  ഓരോ പ്രതി ദിനം നടി ആരാധകരക്കായി ചിത്രങ്ങൾ പങ്കു വെക്കുന്നതിൽ മടിക്കാറില്ല.  സോഷ്യൽ മിഡിയയിൽ സജിവമായ താരം  സ്റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ പങ്കു വെക്കാറുണ്ട്.  ഈ അടുത്തിടെ നടന്ന നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. "നിങ്ങളിൽ കൂടുതലും അവരിൽ കുറവുമാകൂ" എന്ന അടിക്കുറുപ്പൊടെ മീര  ജാസ്മിൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. 2001 ൽ പുറത്തിറങ്ങിയ സൂത്രധരൻ എന്ന ചിത്രത്തിലുടെയാണ് മീര ജാസ്മിൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.  പിന്നീട് തമിഴിലും, തെലുങ്കിലും, കന്നഡയിലും മീര അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലായിരുന്നു നടി അവസാനായി അഭിനയിച്ചത്.  പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് സത്യൻ അന്തിക്കാട് സംവിധാനം...

'ഊട്ടി വിട് മാമാ ' സൈറ്റിൽ നിന്നുള്ള ചിത്രം പങ്കു വച്ച ടോവിനോ തോമസ്

ഇമേജ്
'ഊട്ടി വിട് മാമാ' സൈറ്റിൽ നിന്നുള്ള ചിത്രം പങ്കു വച്ച ടോവിനോ തോമസ് ആഗസ്റ്റ് 12  ന്  ടോവിനോ തോമസിനെയും കല്യാണിപ്രിയദർശൻ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല.  ഇപ്പോഴും തിയറ്ററുകളിൽ വൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ചില ആക്ഷൻ രംഗങ്ങളും, മേക്കിങ്, വീഡിയോസും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.  ഒന്നിനു പിറകെ തല്ലുമാലയിലെ മേക്കിങ് വീഡിയോസ് സോഷ്യൽ മിഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.  Also Read :  തല്ലുമാല വീണ്ടും കുതിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല ഇപ്പോൾ ഇതാ നടൻ ടോവിനോ തോമസും ചിത്രത്തിൽ  അണിയറ പ്രവർത്തകനും  ഇൻസ്റ്റാഗ്രാമിൽ ഒരു  പോസ്റ്റ്‌ ഷെയർ ചെയ്തിരിക്കുകയാണ്.  തല്ലുമാല സൈറ്റിൽ നിന്ന് ടോവിനോ തോമസിന് തല്ലുമാല സൈറ്റിൽ നിന്ന് നടൻ അദ്രി ജോ ഭക്ഷണം വരിക്കൊടുക്കുന്ന ചിത്രവും  "ഊട്ടി വിട് മാമാ" എന്ന അടിക്കുറുപ്പും സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ പിടിച്ചു പറ്റിരിക്കുന്നത്.  ടോവിനോ തോമസ് ചിത്രം ഷെയർ ചെയ്തതിനു പിന്നാലെ അദ്രി ജോ അദ്ദേഹത്തിൽ ഇ...

ഒരു തെക്കൻ തല്ലുകേസിലെ ബിജു മേനോന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ഇമേജ്
ഒരു തെക്കൻ തല്ലുകേസിലെ ബിജു മേനോന്റെ  ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. അമ്മിണിപിള്ളയായി, ബിജു മേനോൻ കഥാപാത്രമായി എത്തുന്ന  ശ്രീജിത്ത് എൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഒരു തെക്കൻ തല്ലുകേസ് സെപ്തംബർ 8ന് റിലിസ് ചെയ്യുന്നതാണ്. ചിത്രം, ന്യൂ സൂര്യ ഫിലിംസുമായി ചേർന്ന് E4 എന്റർടൈൻമെന്റ് നിർമ്മിക്കുന്നത്. പിന്നാടൻ രാജേഷാണ് രചന  ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠനാണ്. സംഗീതം ഒരുക്കിയിരിക്കുന്നത്  ജസ്റ്റിൻ വർഗീസ്. ചിത്രത്തിൽ  ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ, അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് തുടങ്ങിയ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.             മുകേഷ് ആർ മേത്ത, സുനിൽ എ കെ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിന്റെ ട്രൈലെറും ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഈ അടുത്തിനടെ ചിത്രത്ത...

തല്ലുമാല വീണ്ടും കുതിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല

ഇമേജ്
തല്ലുമാല വീണ്ടും കുത്തിപ്പിലേക്ക്, മികച്ച ബോക്സ്‌ ഓഫീസ് കളക്ഷനുമായി തല്ലുമാല. ടോവിനോ തോമസ്  കല്യാണിപ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആഗസ്റ്റ് 12 തിയറ്ററിൽ റിലിസ് ചെയ്ത ചിത്രമാണ് തല്ലുമാല. ആരാധകരുടെ പ്രതിക്ഷ ഉയർത്തി ഏട്ട് പാട്ടുകളും എട്ട് അടിയുമാണ് സിനിമയിൽ ഉള്ളത്.  ചിത്രം ഒരു കളർ ഫുൾ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് തല്ലുമാല. ചിത്രത്തിന്റെ റിലിസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തിന്റെ പ്രീ സെയിൽസ് 70 ലക്ഷം കടന്നിരുന്നു.  തല്ലുമാല തിയറ്ററിൽ ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസ് കളക്ഷൻ 3.45 കോടിയിലേക്ക് കടന്നു. നാലാം ദിനം കൊണ്ട് 25 കോടി ക്ലബ്ബിൽ ഇടം നേടി തല്ലുമാല.  നടൻ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് കളക്ഷനായി മാറി.  സിനിമയിലെ ആക്ഷൻ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു, ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടിയാണ് നേടുന്നത്.       ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരുന്നത്.  മണവാളൻ വസീം...