'ദേവ ദൂതർ' ഗാനത്തിനോടൊപ്പം ആടി തകർത്ത് മരബുഷ്ക്യാമ്പ് ടീനൊപ്പം ചാക്കോച്ചൻ
'ദേവ ദൂതർ' ഗാനത്തിനോടൊപ്പം ആടി തകർത്ത് മരബുഷ്ക്യാമ്പ് ടീനൊപ്പം ചാക്കോച്ചൻ.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് 12 ന് റിലിസ് ചെയ്ത ചിത്രം ആണ് 'ന്നാ താൻ കേസ് കോട്'. ചിത്രത്തിലെ ഗാനം സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ ഏറ്റവും കൂടുതൽ ആരാധകരുടെ ശ്രദ്ധ കേന്ദ്രികരിച്ചത് 'ദേവ ദൂതർ' എന്ന ഗാനമാണ്. സോഷ്യൽ മിഡിയയിലും ഓരോരുത്തരും ഗാനം ഇരു കൈ നീട്ടി സ്വികരിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം റീൽസ് തുറന്നാൽ എങ്ങും 'ദേവ ദൂതർ' ഗാനത്തിൽ താരങ്ങൾ ആടി തകർക്കുകയാണ്. ഇപ്പോൾ തിരക്കുകൾ മാറി ചാക്കോച്ചൻ ഫാമിലിയും ഒത്ത് ആഘോഷിക്കുകയാണ്.
താരവും ഫാമിലിയും മസൈമരയിലെ ഫ്രണ്ട്സഓതെവേൾഡിലാണ്.
കുഞ്ചാക്കോ ബോബൻ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മസൈമരയിലെ ഫോറസ്റ്റ് ക്യാമ്പിൽ നിന്നുള്ള 'ദേവ ദൂതർ' ഗാനത്തിനോടൊപ്പം കുഞ്ചാക്കോ ബോബനും ഫാമിലിയും ജംഗിൾ കോർഡ്സുകൾ ഒത്ത് ചേർന്ന് ചുവടുകൾ ഉറപ്പിച്ച ആടുന്ന വീഡിയോയാണ് ഷെയർ ചെയ്തിരിക്കുകയാണ്.
'ദേവധൂധർ അടിക്കുമ്പോൾ ജംഗിൾ കോർഡ്സ് മരബുഷ്ക്യാമ്പ് ടീം അവരുടെ പാട്ടിന്റെ സ്വന്തം പതിപ്പിനൊപ്പം ഒരു സർപ്രൈസ് പ്രകടനം നടത്തിയപ്പോൾ ഈ ഫോറസ്റ്റ് ക്യാമ്പിലെ സന്തോഷകരവും ചടുലവുമായ അന്തരീക്ഷം ഇഷ്ടപ്പെട്ടു മസൈമര ഫ്രണ്ട്സഓതെവേൾഡ്"
എന്ന അടിക്കുറുപ്പോടെ കുഞ്ചാക്കോ ബോബൻ പങ്കു വച്ചു.