പൃഥ്വിരാജിന്റെ പല ഭാവങ്ങിൽ ഗോൾഡ് പോസ്റ്റർ പുറത്ത്
നേരം, പ്രേമം എന്നി ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഓണദിനത്തിൽ റിലിസിനായി ഒരുങ്ങുന്ന ചിത്രമാണ് ഗോൾഡ്.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആഗസ്റ്റ് 27 ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ പൃഥ്വിരാജിന്റെ വിവിധ മുഖഭാവങ്ങളാണ് കാണിക്കുന്നത്.
ഗോൾഡ് ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആൻഡ് മാജിക് ഫ്രെയിം ബാനറിൽ പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റേഫിൻ എന്നിവർ ചേർന്നാണ് ഗോൾഡ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്.
7 വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ കിടിലൻ ഐറ്റവുമായി തിരിച്ചെത്തുന്നത്. ആരാധകർ ആവേശത്തോടെയാണ് ഗോൾഡിനായി കാത്തിരിക്കുന്നത്.
ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, ചെമ്പൻ വിനോദ്,റോഷൻ മാത്യു, മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ലാലു അലക്സ്,വിനയ് ഫോർട്ട്, എസ്. വി കൃഷ്ണശങ്കർ, അജ്മൽ അമിർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കിന്നത്.
ഒരു വൻ താരനിര തന്നെ ഗോൾഡ് ചിത്രത്തിൽ ഉണ്ട്. ചിത്രം മലയാളത്തിലും, തമിഴിലും സെപ്റ്റംബർ 8 ന് തിയറ്ററിൽ റിലിസ് ചെയ്യുന്നതാണ്.
ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈമും സാറ്റലൈറ്റ് അവകാശം സൺ ടിവിയും സ്വാന്തമാക്കി.