മറ്റൊരു മാസ്സ് ചിത്രവുമായി നാനി, ദസറ റിലിസ് തിയതി പ്രഖ്യാപിച്ചു
കീർത്തി സുരേഷ്, നാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ദസറ റിലിസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ മാർച്ച് 30, 2023
ലോകവ്യാപകമായി തിയറ്ററിൽ എത്തുന്നതാണ്.
ചിത്രത്തിന്റെ ട്രൈലെറും പോസ്റ്ററും ഇതിനോടകം തന്നെ ആരാധകരിൽ ശ്രദ്ധ പിടിച്ചിരുന്നു. നാനിയുടെ മേക്ക് ഓവർ വ്യത്യാസമാണ്.
ഒരു കൂലി പണിക്കാരൻ എന്ന ലൂക്കിൽ ആണ് നാനി ഇതുവരെയും ട്രൈലെറിലും പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിരികുന്നത്.
നാനിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ വച്ചു ദസറയിൽ നാനി ആരാധകരെ ഞെട്ടിക്കും എന്നാണ് പ്രതിക്ഷ.
എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് ഒഡേല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് ദസറ.
ചിത്രത്തിന്റെ റിലിസ് തിയതി പ്രഖ്യാപിക്കുന്നതിനോടൊപ്പം ഒരു പോസ്റ്ററും സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചിരുന്നു.
മുടിയും താടിയും വളർത്തി മുഷിഞ്ഞ വേഷത്തിൽ കൈയിൽ കുപ്പിയും പിടിച്ച് ഒരു സ്ത്രീയുടെ ചിത്രത്തിനു മുന്നിൽ ഇരിക്കുന്ന വ്യത്യസത്ത ലൂക്കിലുള്ള നാനിയാണ് പോസ്റ്ററിൽ കാണിക്കുന്നത്.
ഇതിനോടകം ദസറ ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.