'ഊട്ടി വിട് മാമാ ' സൈറ്റിൽ നിന്നുള്ള ചിത്രം പങ്കു വച്ച ടോവിനോ തോമസ്
'ഊട്ടി വിട് മാമാ' സൈറ്റിൽ നിന്നുള്ള ചിത്രം പങ്കു വച്ച ടോവിനോ തോമസ്
ആഗസ്റ്റ് 12 ന് ടോവിനോ തോമസിനെയും കല്യാണിപ്രിയദർശൻ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല.
ഇപ്പോഴും തിയറ്ററുകളിൽ വൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ചില ആക്ഷൻ രംഗങ്ങളും, മേക്കിങ്, വീഡിയോസും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ഒന്നിനു പിറകെ തല്ലുമാലയിലെ മേക്കിങ് വീഡിയോസ് സോഷ്യൽ മിഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.
Also Read :
തല്ലുമാല വീണ്ടും കുതിപ്പിലേക്ക്, മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി തല്ലുമാല
ഇപ്പോൾ ഇതാ നടൻ ടോവിനോ തോമസും ചിത്രത്തിൽ അണിയറ പ്രവർത്തകനും ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ്.
തല്ലുമാല സൈറ്റിൽ നിന്ന് ടോവിനോ തോമസിന് തല്ലുമാല സൈറ്റിൽ നിന്ന് നടൻ അദ്രി ജോ ഭക്ഷണം വരിക്കൊടുക്കുന്ന ചിത്രവും "ഊട്ടി വിട് മാമാ" എന്ന അടിക്കുറുപ്പും സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ പിടിച്ചു പറ്റിരിക്കുന്നത്.
ടോവിനോ തോമസ് ചിത്രം ഷെയർ ചെയ്തതിനു പിന്നാലെ അദ്രി ജോ അദ്ദേഹത്തിൽ ഇൻസ്റ്റാഗ്രാമിൽ അതെ ചിത്രം പോസ്റ്റ് ചെയ്ത "ഇത് കഴിച്ച് കഴിഞ്ഞിട്ട് ഊട്ടിയോ കൊടേക്കനാലോ എവിടാന്ന് വെച്ചാ വീടാം... ഇന്നാ" എന്ന അടിക്കുറുപ്പോടെ അദ്രി ജോ ചിത്രം ഷെയർ ചെയ്തു.
ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് തല്ലുമാല. ടോവിനോയും കല്യാണിയും ആദ്യമായി അഭിനയിക്കുന്നചിത്രം കൂടിയാണിത്.
ആദ്യ ദിനം കൊണ്ട് കേരള ബോക്സ് ഓഫീസ് കളക്ഷൻ 3.45 കോടി നേടിയിരുന്നു. പത്തു ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 22.05 കോടി തല്ലുമാല നേടിഎടുത്തു.
ഇതിനോടകം തല്ലുമാല OTT അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടെലിവിഷൻ അവകാശം സൂര്യ ടിവിയും സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ ഗാനങ്ങൾക്ക് മില്യൺ വ്യൂസ് ആണ് കടന്നിരിക്കുന്നത്. ചിത്രം സ്വീകരിച്ചത് പോലെ പ്രേക്ഷകർ ചിത്രത്തിലെ ഗാനങ്ങളും ഇരു കൈ നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തിൽ മുറി വരികൾ ഒരുക്കി, ടോവിനോ തോമസ്, വിഷ്ണു വിജയ്, ശക്തിശ്രീ ഗോപാലൻ ആലപിച്ച 'തുപാത്തു' ഗാനത്തിന് തിയറ്ററിൽ വലിയ സ്വീകരണം ഒന്നും ലഭിച്ചിരുന്നില്ല..
ചിത്രത്തിൽ ഈ ഗാനത്തിന്റെ ആവിശ്യം ഇല്ലായിരുന്നു എന്നാണ് ആരാധകരുടെ മറുപടി.
എന്നിരുന്നാൽ ഗാനം യൂട്യൂബിൽ പുറത്തിയത്തോടെ ട്രാൻഡിങ്ങിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ മേക്കിങ്ങിലും പുതുമയാണ് തല്ലുമാലയിൽ കൊണ്ട് വന്നിട്ടുള്ളത്.