സീതാരാമം ഹിന്ദി റിലീസ് ഉടൻ തിയറ്ററിൽ
സീതാരാമം ഹിന്ദി റിലീസ് ഉടൻ തിയറ്ററിൽ.
ആഗസ്റ്റ് 5 ന്, പാൻ ഇന്ത്യൻ റിലിസ് ചെയ്ത ദുൽഖർ സൽമാന്റെ റൊമാറ്റിക് ചിത്രമാണ് സീതാരാമം. ചിത്രം തിയറ്ററിൽ 70 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയെടുത്തത്.
തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്. റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 2 ന് സീതാരാമം ഹിന്ദിയിൽ തിയറ്ററിൽ പുറത്തിറങ്ങും എന്നാണ് അറിയാൻ സാധിച്ചിരുന്നത്.
ഡബ്ബിംഗ് നടപടികൾ പൂർത്തിയായി. സെൻസർഷിപ്പിനായി കാത്തിരിക്കുന്നു,
ഹിന്ദി ബെൽറ്റുകളുടെ ആസൂത്രണ പ്രമോഷൻ പ്രവർത്തനങ്ങൾ ആണ് ബാക്കി നിൽക്കുന്നത്.
ഹിന്ദിയിൽ ചിത്രം റിലിസ് ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള കളക്ഷൻ തന്നെ സീതാരാമം നേടിയെടുക്കും. ചിത്രത്തിന് യു.എസിൽ നിന്നുപോലും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിചേരുന്നത്.
യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സൽമാൻ സ്വന്തമാക്കിയിരുന്നു.
ഹാനു രാഘവപുഡിയാണ് സീതാരാമം സംവിധാനം ചെയ്തത്. റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു.
കേരളത്തിൽ നിന്ന് മാത്രം ഇതുവരെ അഞ്ച് കോടിയോളം രൂപ നേടാനായിട്ടുണ്ട്. ദുൽഖർ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.