monster movie : മോൺസ്റ്റർ മികച്ച പ്രതികരണം; എന്നാൽ അദ്യം ദിന കളക്ഷൻ താഴേക്കോ
പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. ആരാധകർ മോൺസ്റ്റർ ചിത്രത്തിന്റെ അപ്ഡേഷനുകൾക്കായി കാത്തിരിക്കുന്നത് ഏറെയായിരുന്നു. എന്നാൽ ചിത്രം ഈ ഒക്ടോബർ 21 ന് തിയറ്ററിൽ റിലിസ് ചെയ്തിരുന്നു. ഇപ്പോൾ ഇതാ മോൺസ്റ്റർ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനാണ് സോഷ്യൽ മിഡിയയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.
ചിത്രം ആദ്യ ദിനം കൊണ്ട് 1.9 കോടി മാത്രമാണ് കേരളത്തിൽ നിന്നുള്ള ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സാധിച്ചത്. ചിത്രത്തിൽ ലക്കി സിംഗ് കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഭാമി എന്ന കഥാപാത്രമായി ഹാണി റോസ് മോൺസ്റ്ററിൽ അവതരിപ്പിക്കുന്നുണ്ട്.
വളരെ വ്യത്യസ്തമായ ചിത്രം കൂടിയാണ് മോൺസ്റ്റർ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ആദ്യ ഗാനവും, ട്രൈലെറും പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ആശിർവാദ് സിനിമയിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ആരും പറയാത്ത കഥയുമായിട്ടാണ് മോൺസ്റ്റർ എത്തുന്നത്. സിദ്ദിഖ്, സുധേവ്, ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ