Blog

mohanlal : മോഹൻലാൽ അടുത്ത ചിത്രത്തിനായി ഒരുങ്ങുന്നു റിപ്പോർട്ട്


മോഹൻലാൽ ആരാധകരിൽ ഇപ്പോൾ ചർച്ച വിഷയമായി മാറുന്നത് മോഹൻലാലിന്റെ അടുത്ത ചിത്രത്തെ കുറിച്ചാണ്.  ലിജോ ജോസിന്റെ ചിത്രത്തിനു  ശേഷം മോഹൻലാൽ കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്ത  മധു സി നാരായണനൊപ്പം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ഒരു പ്രൊജക്‌റ്റിൽ ഒപ്പിടുമെന്ന് അഭ്യൂഹമുണ്ട്.

കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ  പ്രോജക്ടിൽ അഭിനയിക്കാനും താരം അനുമതി നൽകിയിട്ടുണ്ട് .

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ചിത്രമാണ് മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആരാധകരിൽ സമ്മിശ്രഅഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

ലിജോ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 10ന് രാജസ്ഥാനിൽ വച്ച ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തെ കുറിച്ച് മറ്റ് വിവരണങ്ങൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. 












അഭിപ്രായങ്ങള്‍