Blog

Madhanolsavam Movie : സുരാജ് വെഞ്ഞാറമൂടും രതീഷ് ബാലകൃഷ്ണ പൊതുവാൾ വീണ്ടും ഒന്നിക്കുന്നു.


ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ എന്ന  ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്ന അടുത്ത പ്രൊജക്റ്റിന്റെ പ്രഖ്യാപിച്ചു. മദനോത്സവം എന്ന് പേരിട്ടുള്ള ചിത്രം സന്തോഷ്‌ കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് 

ചിത്രത്തിൽ   സുരാജ് വെഞ്ഞാറുമൂട് കൂടാതെ ബാബു ആന്റണി, 
രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവർ അഭിനയിക്കുന്നു.
ചിത്രം പ്രഖ്യാപിക്കുന്നതോടൊപ്പം ചെറിയ ടീസറോടെയാണ് പുറത്തിറക്കിയത്. നിരവധി  താരങ്ങളാണ് ടീസർ ഷെയർ ചെയ്തിരുന്നത്. അജിത് വിനായക സിനിമ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ചിത്രം 

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് മദനോത്സവം ചിത്രത്തിന്  തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ നിർവഹിക്കുന്ന സംഗിതത്തിന് ഷെഫനാദ് ജലാൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 

അഭിപ്രായങ്ങള്‍