Blog

kooman movie : നീഗൂണ്ടതകൾ ഒളിപ്പിച്ച മറ്റൊരു ക്രൈം ത്രില്ലറുമായി ജീത്തു ജോസഫ്, കൂമൻ ടീസർ

Kooman Movie / Asif Ali New Movie / Jeethu Joseph New Movie

മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറിൽ ഒന്നനായ ദൃശ്യം ചിത്രത്തിനു ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന കൂമൻ ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. 1മിനിറ്റും 32 സെക്കന്റ്‌ ദൈർഘ്യമേറിയ ടീസർ മാജിക്‌ ഫ്രെയിം എന്ന യൂട്യൂബ് ചാനലിലാണ് പുറത്തിറക്കിയത്.

ചിത്രത്തിൽഗിരിശങ്കർ എന്ന പോലിസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. മലയോര ഗ്രാമത്തിൽ  നടന്ന ക്രൈമിന്റെ കേസ് അന്വേഷണമാണ് ടീസറിൽ കാണുന്നത്. എന്നിരുന്നാലും, ജീത്തു ജോസഫിന്റെ ഫിലിം ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ആസിഫ് അലിയെ കൂടാതെ ബാബു രാജ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ,  മേഘനാഥൻ, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി  വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ,  പ്രശാന്ത്  മുരളി, അഭിരാം  രാധാകൃഷ്ണൻ, രാജേഷ്  പറവൂർ, ദീപക്  പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, ഹന്നാ രജി കോശി, രമേശ് തിലക്, റിയാസ് നർമ്മകല എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്..

കെ. ആർ കൃഷ്ണ കുമാറിന്റെ തിരകഥയിൽ ഒരുക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസ്, അനന്യ ഫിലിംസ് ബാനറിൽ  ലെസ്റ്റിൻ സ്റ്റീഫൻ, അല്ൽവിൻ ആന്റണി ചേർന്നാണ് കൂമൻ നിർമ്മിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഇണം നൽകിയിരിക്കുന്നത് വിഷ്ണു ശ്യാമാണ്,  വി  എസ്  വിനായകന്റെ എഡിറ്റിംഗിൽ സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. 

അഭിപ്രായങ്ങള്‍