Blog

Kappa teaser : ഒറ്റക്കടിച്ചാട ഇതുവരെ എത്തിയത് ; പൃഥിരാജിന്റെ പിറന്നാൾ ദിനമായി കാപ്പ ടീസർ





കടുവായക്ക് ശേഷം റൈറ്റേഴ്സ് യുണിയന് വേണ്ടി ജി ആർ ഇന്ദുഗോപന്റെ രചനയിൽ ഷാജി കൈലാസ് സംവിധാനത്തിൽ പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി വരാനിരിക്കുന്ന ചിത്രമായ കാപ്പ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ പിറന്നാൾ ദിനഘോഷമായിട്ടാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

1 മിനിറ്റും 9 സെക്കന്റും ദൈർഘ്യമേറിയ ടീസർ സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലാണ്. പൃഥ്വിരാജ് കൂടാതെ ആസിഫ് അലി,അപർണ ബാലമുരളി,അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിൽ പൃഥിരാജ് ലോക്കൻ ഗുണ്ടയുടെ ലുക്കിൽ കൊട്ടമധു എന്ന കഥാപാത്രമായിട്ടാണ് പൃഥിരാജ് എത്തുന്നത് എന്ന് നേരത്തെ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരുന്നു.

ജി ആർ ഇന്ദുഗോപൻ തിരക്കഥയിൽ ടൗൺ വിൻസെന്റ് സംഗിതത്തിൽ ഒരുക്കുന്ന കാപ്പ ചിത്രത്തെ വർഗീസ് ഷമീറാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം,ദിലീഷ് നായ,ഡോൾവിൻ കുര്യാക്കോസ്  എന്നിവർ  ചേർന്നാണ് കാപ്പ ചിത്രം നിർമ്മിക്കുന്നത്.

അഭിപ്രായങ്ങള്‍