Blog

kaathal movie:കാതൽ ഇന്ന് മുതൽ തുടക്കം, ഷൂട്ടിങ്ങിന് ഇന്ന് മുതൽ ആരംഭം


ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജോതിക എന്നിവരെ പ്രധാന കഥാപാത്രമാക്കി വരാനിരിക്കുന്ന കാതൽ ദി കോർ" എന്ന ടാഗ്‌ലൈനുമായി ഒന്നിക്കുന്നു  ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടത്തുകയുണ്ടായി. ചടങ്ങിൽ നടൻ മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും പങ്കു വഹിച്ചു.

നൻപകൾ നേരത്ത് മയക്കം, റോഷാക്ക് ചിത്രത്തിനു ശേഷം  മമ്മൂട്ടി കമ്പനി ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതൽ. ചിത്രം ദുൽഖർ സൽമാന്റെ വെഫെർ ഫിലിംസ് ആണ് തിയറ്ററിൽ റിലിസ് ചെയ്യിക്കുക. 

ആദർശ് സുകുമാരനും പോൾസണും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ജ്യോതികയുടെ ജന്മദിനത്തിൽ അനാച്ഛാദനം ചെയ്തു. പഴയ ആൽബം കവറിനോട് സാമ്യമുള്ളതുമായ പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ചിത്രം സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച വിഷയമായി മാറി.

12 വർഷങ്ങൾക്ക് ശേഷം തമിഴ് താരം 
ജ്യോതികയുടെ തിരിച്ചുവരവ് കൂടിയാണ് കാതൽ. റോഷാക്ക് ചിത്രത്തിലെ    പ്രധാന കഥാപാത്രങ്ങളായ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ എന്നിവരും ചിത്രത്തിലുണ്ടാകും.






അഭിപ്രായങ്ങള്‍