Blog

Chiyan Vikram : ചിയാൻ വിക്രം 61 ടൈറ്റിൽ പുറത്തിറക്കി

ചിയാൻ വിക്രം ആകുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിയാൻ വിക്രമിന്റെ 61 മത്തെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പുറത്തിറക്കി. തങ്കാലൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് അതോടൊപ്പം, ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി.

 ഒ ജി വി പ്രകാശ് കുമാർ സംഗീതത്തിൽ സ്റ്റുഡിയോ ഗ്രീൻ നീലം പ്രൊഡക്ഷൻസ് ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് നിമ്മിക്കുന്ന ചിത്രത്തിൽ ചിയാൻ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻബുദുരൈ തുടങ്ങിയവർ അഭിനയിക്കുന്നത്. 

 എ കിഷോർ കുമാർ ഛായാഗ്രഹണത്തിൽ സെൽവ ആർ.കെ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും തുടരുകയാണ് എന്ന് വീഡിയോയിൽ കാണിച്ചിരുന്നു.

 കോലാർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ചിയാൻ വിക്രമും പാ രഞ്ജിത്തും ഒന്നിക്കുന്നു. 3ഡിയിൽ നിർമ്മിക്കുന്ന ചിത്രം തമിഴിനൊപ്പം ഹിന്ദിയിലും ചിത്രീകരിക്കുകയും ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്യും.

പാ രഞ്ജിത്ത് നേരത്തെ സ്ഥിരീകരിച്ചത് പോലെ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെജിഎഫുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. കെ‌ജി‌എഫ് ഗുണ്ടാസംഘങ്ങളെക്കുറിച്ചാണ് കൂടുതൽ പറയുമ്പോൾ,  പത്തൊൻപതാം നൂറ്റാണ്ടിലെ കോലാർ ഗോൾഡ് ഫീൽഡിലെ ആളുകളെയും ഖനികളെയും കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നത്

അഭിപ്രായങ്ങള്‍