' ഞങ്ങൾക്കെല്ലാം വികാരം പ്രകടിപ്പിക്കാൻ അവയങ്ങൾ ഉണ്ടായിട്ടും, അവൻ കണ്ണുകൾ വഴിയാണ് ചെയ്തത് ' ; ആസിഫ് അലിയെ പ്രശംസിച്ച മമ്മുക്ക
നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടിയെ നായകനാക്കി ഒക്ടോബർ 7 ന് റിലിസ് ചെയ്ത എക്കാലത്തെയും സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് റോഷാക്ക്. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മൂന്നേറികൊണ്ടിരിക്കുകയാണ് റോഷാക്ക്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളുടെ അഭിനയം ആരാധകരിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അഭിനയിച്ചിട്ടും ആസിഫ് അലിക്ക് മുഖം ഒന്നും കാണിക്കാതെ സിനിമ മുഴു നീളം മുഖമൂടി അനിഞ്ഞാണ് സ്ക്രീൻ അഭിനയിച്ച് തകർത്തത്.
അടുത്തിടെ അബുദാബിയിൽ റോഷാക്ക് വിജയത്തിന്റെ ഭാഗമായി റോഷാക്ക് ടീം മമ്മൂട്ടിയും എത്തിയപ്പോൾ പ്രെസ്സ് മീറ്റിംഗിൽ ആസിഫ് അലിയുടെ അഭിനയത്തെയും മുഖം കാണിക്കാതെ ചിത്രത്തിൽ അഭിനയിച്ചതിനും മമ്മൂട്ടി നന്ദി പറഞ്ഞ്. അതോടൊപ്പം മമ്മൂട്ടി പറഞ്ഞു.
' ഒരു നടന്റെ ഏറ്റവും വലിയ ഐഡന്റിറ്റി അയാളുടെ മുഖമാണ്, അത് പോലും കാണിക്കാത്ത ഒരു സിനിമയിൽ വന്ന് അഭിനയിച്ച ആസിഫ് അലിക്ക് എത്ര കൈ അടി കൊടുത്താലും മതിയാവില്ല.'
' ആസിഫ് അലിയുടെ കണ്ണുകൾ ഇതിൽ അഭിനയിച്ചിട്ടിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം മറ്റ് അവയങ്ങൾ ഉണ്ടായിട്ടുണ്ട് വികാരം പ്രകടിപ്പിക്കാൻ, പക്ഷെ അവൻ കണ്ണുകൾ വഴിയാണ് ചെയ്തതും ആളുകൾ അവനെ മനസ്സിൽ ആക്കിയതും' മമ്മൂട്ടി പറഞ്ഞു.
ചിത്രം പുറത്തിറങ്ങി ഏതാനും ദിവസത്തിനുള്ളിൽ ആണ് ആ ഗംഭീര പ്രകടനം കഴിച്ച വച്ച ദിലീപ് കഥാപാത്രമായ വില്ലൻ ആസിഫ് അലിയാണ് എന്ന് പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച റോഷാക്ക് ചിത്രം 7 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 13.75 കോടി രൂപ നേടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ