Blog

Basil Joseph :' ഇങ്ങോട്ട് മെസ്സേജ് അയച്ചില്ലാർന്നെങ്കിൽ ഇപ്പോൾ വേറെ എന്തെങ്കിലും ആയേനെ', വെളിപ്പെടുത്തലുമായി ബേസിൽ ജോസഫ്





ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത് ഒക്ടോബർ 21 ന് റിലിസിനായി ഒരുങ്ങാൻ ഇരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ടീം ജയ ജയ ജയ ജയ ഹേ.

അടുത്തിടെ നടന്ന ജയ ജയ ജയ ജയ ഹേ ചിത്രത്തിന്റെ ഭാഗമായി ഇന്റർവ്യൂയിൽ നടി ദർശനയും ബസിൽ ജോസഫും പങ്കെടുത്തിരുന്നു. ഇന്റർവ്യൂയിൽ ബസിൽ ജോസഫ് സിനിമയിലേക്ക് കയറാൻ സഹിയച്ച വിനീത് ശ്രീനിവാസനെ കുറിച്ച് നടൻ വ്യക്തമാക്കുകയുണ്ടായി.

" ഷോർട്ട് ഫിലിം എടുത്ത് സിനിമയിലേക്ക് എങ്ങനെ കയറണം ആലോചിച്ചപ്പോഴാണ് യൂട്യൂബിൽ ഷോർട്ട് ഫിലിമം അപ്‌ലോഡ് ചെയ്തതും ഫിലിം വൈറലായതും. ഷോർട്ട്‌ ഫിലിമിന്റെ ലിങ്ക് എടുത്തിട്ട്  ഫേയ്സ്ബുക്ക്    വഴി വിനീതിന് മെസ്സേജ് ആയിക്കുകയുണ്ടായി. എന്നാൽ വിനീത് അല്ല കണ്ടിരുന്നത് അജു വർഗീസാണ് കണ്ടത്. അജു വർഗീസ് വഴി വിനീത് ശ്രീനിവാസൻ കണ്ട് റിപ്ലൈ ആയിക്കുകയും ചെയ്തിരുന്നു . അസിസ്റ്റന്റ് ആവാൻ താല്പര്യം പ്രഘടിച്ചപ്പോൾ ഇപ്പോൾ സിനിമ ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞപ്പോൾ ബസിൽ അതോടെ അക്കാര്യം വിട്ടിരുന്നു. അങ്ങനെ ഒരു 8 മാസം കഴിഞ്ഞപ്പോൾ വിനീത് ശ്രീനിവാസൻ വിനിത് ബസിലിന് അസിസ്റ്റന്റ് ആവാൻ താൽപ്പര്യം ഉണ്ടോ എന്ന് മെസ്സേജ് അയിക്കൂജയുണ്ടായി. അങ്ങനെ വിനിത് ശ്രീനിവാസനും ബസിൽ ജോസഫ് ചെന്നൈയിലെ ബെസ്സനഗർ ബീച്ചിൽ  കണ്ട് മുട്ടുകയും വിനീത് ചെയ്യാൻ ഒരുങ്ങുന്ന സിനിമയെ കുറിച്ച്  സംസാരിക്കുകയും ജൂൺ 2 ന് ചിത്രത്തിൽ ബസിൽ ജോസഫ് ജോയിൻ ചെയ്യുകയും ചെയ്തു" ബേസിൽ ജോസഫ് പറഞ്ഞു.


വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സഹോദരനായ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ തീര എന്ന ചിത്രത്തിലൂടെയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമയിലേക്ക് കയറിയത്. ഇതിനോടകം സൂപ്പർ ഹിറ്റ് ചിത്രമായ കുഞ്ഞിരാമയണം, ഗോധ, മിന്നൽ മുരളി എന്നി ചിത്രങ്ങൾ ബേസിൽ ജോസഫ് സംവിധാനം ചെയ്തു.

വിപിൻ ദാസിന്റെ തിരക്കഥയിൽ  ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം  ചിയേഴ്സ്  എന്റർടൈൻമെന്റ് ബാനറിലാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ അജു വര്ഗീസ്, അസിസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ളൈ, ഹരീഷ് പെങ്ങൻ, നോബി മാർക്കോസ്, ശരത് സഭ, ആനന്ദ് മനമാധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. 

അഭിപ്രായങ്ങള്‍