Blog

Anandam Paramanadam : പ്രവാസി ഗിരീഷും, ദിവാകര കുറുപ്പും, മുളകിട്ട ഗോപിയും വരുന്നു, അനന്ദം പരമാനാദം ഒഫീഷ്യൽ ടീസർ

ഇന്ദ്രൻസ്, ഷറഫുദ്ദിൻ, അജു  വർഗീസ്  എന്നിവരെ പ്രധാന കഥാപാത്രമാക്കി ചിൽഡ്രൻസ് പാർക്ക്‌ ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത് വരാനിരിക്കുന്ന അനന്ദം പരമാനാദം ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. 1 മിനിറ്റും 27 സെക്കന്റ്‌ ദൈർഘ്യമേറിയ ടീസറിൽ മുഴുനീളം രസമകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്,  ടീസർ കാണുന്ന ഓരോ ആരാധകരും ടീസറിനെക്കാൾ ചിരിപ്പിക്കുന്ന ചിത്രം കൂടിയാകും അനന്ദം പരമാനാദം. 

തട്ടും പുറത്തെ അചുതാൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, രാജമ്മ യാഹൂ, പുള്ളിപുളികളും ആട്ടിൻകുട്ടിയും എന്നി സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങൾക്ക് തിരക്കഥ എം.സിന്ധുരാജ് ആണ് അനന്ദം പരമാനാദത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ സൈജു സന്തോഷ്‌, അനഘ നാരായണൻ, സിദ്ധിഖ്‌, ഒ. പി ഉണ്ണികൃഷ്ണൻ, വനിത കൃഷ്ണചന്ദ്രൻ, കൃഷ്ണചന്ദ്രൻ തുടങ്ങിയവരാണ് മറ്റു അഭിനയതാക്കൾ.

പ്രവാസി ഗിരീഷ് പി. പി എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദിൻ അവതരിപ്പിക്കുന്നത്,  ദിവാകരൻ കുറുപ്പായി  ഇന്ദ്രൻസ് അവതരിപ്പിക്കുന്നു. മുളകിട്ട ഗോപിയായി അജു വർഗീസ് എത്തുന്നു. സപ്ത താരംഗ ക്രീയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിൽ മനു രഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗിതം  ഒരുക്കുന്നത്. 

അഭിപ്രായങ്ങള്‍